Saturday, August 11, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.16 AM

ലക്ഷ്യം മോഷണം, പക്ഷെ തെളിവില്ലാതെ പോലീസ്‌: കണ്ടത്തുവയലില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ടിട്ട്‌ ഇന്ന്‌ ഒരു മാസം

uploads/news/2018/08/239203/2.jpg

വെള്ളമുണ്ട: നാടിനെ ഞെട്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം നടന്ന്‌ ഒരുമാസം പിന്നിടുമ്പോള്‍ കൊലയാളികളിലേക്ക്‌ എത്തിച്ചേരാന്‍ അന്വേഷണ സംഘത്തിന്‌ കഴിഞ്ഞില്ലെങ്കിലും കൊല നടത്തിയത്‌ മോഷണത്തിന്‌ വേണ്ടി തന്നെയാണെന്നാണ്‌ പോലീസ്‌ നിഗമനം. രണ്ടുപേരെ കൊലപ്പെടുത്തിയ വീടുമായി എപ്പോഴെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടാവുന്ന ആളായിരിക്കാം കൊലപാതകിയെന്ന നിഗമനത്തിലാണ്‌ കേസന്വേഷണം പുരോഗമിക്കുന്നത്‌. ജൂലൈ ആറിന്‌ രാവിലെയാണ്‌ പൂരിഞ്ഞി വാഴയില്‍ ഉമര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ വോട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്‌. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ടുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മൊബൈല്‍ ഫോണുമാണ്‌ നഷ്‌ടപ്പെട്ടിരുന്നത്‌. ഇത്‌ രണ്ടും കണ്ടെത്താന്‍ പോലീസ്‌ നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെയും വിജയിച്ചിട്ടില്ല. ഇരുമ്പുവടി, കനമുള്ള പൈപ്പ്‌ തുടങ്ങിയവ ഉപയോഗിച്ചാണ്‌ അടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ്‌ പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്‌. ഇതുപ്രകാരം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്‌. വീടിനോടനുബന്ധിച്ചുള്ള കുളിമുറിയില്‍ നിന്നും മറ്റും ലഭിച്ച കാല്‍പാദത്തിന്റെ അടയാളങ്ങള്‍ വെച്ച്‌ വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപെട്ടവരുടെ ജീവിതപശ്‌ചാതലവും കുടുംബ സാമൂഹ്യ പശ്‌ചാത്തലവും വെച്ച്‌ നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്‌ മോഷണമല്ലാതെ മറ്റൊരുകാരണവും കണ്ടെത്താന്‍ പോലീസിന്‌ ഇത്‌ വരെയും കഴിഞ്ഞിട്ടില്ല. ഇതിന്റെയടിസ്‌ഥാനത്തിലാണ്‌ മോഷണം കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്‌തമാക്കിയിരിക്കുന്നത്‌. വീട്ടില്‍ അവശേഷിച്ച ആഭരണവും പണവും മോഷ്‌ടിക്കാതെപോയത്‌ അന്വേഷണം വഴിതിരിച്ചുവിടാനാവാമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.വീടുമായി ഒരിക്കലെങ്കിലും പരിചയപ്പെട്ടവരോ പ്രദേശത്തെ ആരുടെയെങ്കിലും സഹായത്തോടെയോ നടത്തിയ കൃത്യമാവാമെന്നാണ്‌ നിരീക്ഷണം.ഇത്‌ പ്രകാരം ഇതിനോടകം നിരവധി സമാനകേസുകളിലുള്‍പ്പെട്ടവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുണ്ടായി. തെളിവുകള്‍ ഒന്നും തന്നെ അവശേഷിക്കാതെ നടത്തിയ കൃത്യമായതിനാല്‍ ഇതരസംസ്‌ഥാനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തേക്കാല്‍ കൂടുതലായി പ്ര?ഫഷണലുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇപ്പോഴും അന്വേഷണം മുന്നോട്ട്‌ പോവുന്നത്‌. ഇതിനിടെ അന്വേഷണം ക്രൈബ്രാഞ്ചിന്‌ കൈമാറണമെന്ന്‌ ചില രാഷ്ര്‌ടീയ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ നടക്കുന്ന അന്വേഷണത്തേക്കാള്‍ മികച്ചതായുള്ളത്‌ നടക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ തല്‍ക്കാലം കേസ്‌ ലോക്കല്‍ പോലീസ്‌ തന്നെ അന്വേഷിക്കട്ടെയെന്നാണ്‌ തീരുമാനം. മാനന്തവാടി ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഊര്‍ജ്‌ജിത അന്വേഷണം നടത്തിവരുന്നത്‌.

Ads by Google
Advertisement
Monday 06 Aug 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW