Sunday, November 18, 2018 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.12 AM

പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം; നോക്കുകുത്തിയായി വനംവകുപ്പ്‌

uploads/news/2018/08/239192/3.jpg

മറയൂര്‍: പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം. ജനവാസ മേഖലയില്‍ നോക്കുകുത്തിയായി വനം വകുപ്പ്‌. പെരടിപള്ളം, വെട്ടുകാട്‌, കീഴാന്തൂര്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനാശവും ജീവന്‌ ഭീഷണിയും വരുത്തുമ്പോഴും വനം വകുപ്പ്‌ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന്‌ ആക്ഷേപം.
മുന്‍ കാലങ്ങളില്‍ പ്രദേശത്തുള്ള ആളൂകളെ കണ്ടാല്‍ ഓടിപ്പോയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോള്‍ പട്ടാപ്പകല്‍ പോലും ഭയമില്ലാതെ റോഡിലും കൃഷിയിടത്തിലും ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കുകുയാണ്‌. മൂന്ന്‌ മാസത്തിലധികമായി മറയൂര്‍, കരിമുട്ടി, ചെമ്മന്‍കുഴി, ഇന്ദിരാ നഗര്‍, വെട്ടുകാട്‌, ഇടക്കടവ്‌, ചന്ദ്രമണ്ഡലം, പെരടിപള്ളം, വേട്ടക്കാരന്‍കോയില്‍. കുളച്ചിവയല്‍, പെരടിപള്ളം, ആടിവയല്‍, കീഴാന്തൂര്‍ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ വരുത്തിയിട്ടുള്ളത്‌. പലിശയ്‌ക്ക്‌ പണം കടംവാങ്ങി വിളവെടുത്ത്‌ പണം തിരികെ നല്‍കാനുള്ള സമയമാകുന്ന സമയത്താണ്‌ കാട്ടാന ഇത്തരത്തില്‍ കൃഷി നാശം വരുത്തിയിട്ടുള്ളത്‌. കൃഷിനാശത്തിന്‌ നഷ്‌ടപരിഹാരത്തിനായി വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഫണ്ട്‌ വരുന്ന മുറയ്‌ക്ക്‌ ഒരു വര്‍ഷത്തിലധികമാകും നഷ്‌ടപരിഹാരം ലഭിക്കാന്‍ അതും മുടക്കിയതിന്റെ പത്ത്‌ ശതമാനം പോലുമാകില്ലന്ന്‌ കര്‍ഷകര്‍ പറയുന്നു.
അഞ്ചുനാട്ടില്‍ രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയിലെത്തി അക്രമകാരികളായി അട്ടഹസിക്കുന്ന കാട്ടാനക്കൂട്ടം മുന്‍വര്‍ഷങ്ങളില്‍ പ്രദേശത്തുനിന്നും എട്ടോളം ജീവനുകളെ കവര്‍ന്നിട്ട്‌ പോലും വനംവകുപ്പിന്‌ ഇതേവരെ ശാശ്വത പരിഹാരം കണ്ടെത്താനായില്ല. മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ രാപകല്‍ വ്യത്യാസമില്ലാതെ വഴിയാത്രികരെ ദുരിതത്തിലാക്കുന്ന കാട്ടാനക്കൂട്ടം കീഴാന്തൂര്‍, കാരയൂര്‍, പെരടിപള്ളം, കുണ്ടക്കാട്‌ തുടങ്ങിയ ജനവാസ മേഖലയിലെത്തി ആട്ടഹസിക്കുകയാണ്‌.
ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെയും ഷോല നാഷണല്‍ പാര്‍ക്കിന്റെയും അതിര്‍ത്തി പ്രദേശമായ ഈ ഭാഗത്തേയ്‌ക്ക്‌ വന്യജീവികള്‍ നിരന്തരമായി ഇറങ്ങി കൃഷി നാശം വരുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞ്‌ നോക്കാത്തതും ശാശ്വത പരിഹാരമായി ട്രഞ്ച്‌ എടുക്കുവാനോ ശാസ്‌ത്രീയമാ രീതിയില്‍ സൗരോര്‍ജ വേലി സ്‌ഥാപിക്കുവാനോ വനം വകുപ്പ്‌ തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്‌. നിരന്തരമായി വന്യജീവികള്‍ ഇറങ്ങി കൃഷി നാശം വരുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞ്‌ നോക്കാത്തത്‌ തികച്ചും കര്‍ഷകരോടുള്ള അവഗണനയാണെന്ന്‌ ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW