Tuesday, July 16, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.12 AM

സഞ്ചാരികളുടെ വരവും കാത്ത്‌ മരച്ചുവട്‌ വെള്ളച്ചാട്ടം

uploads/news/2018/08/239191/2.jpg

രാജകുമാരി: സഞ്ചാരികളെ വരവും കാത്ത്‌ മരച്ചുവട്‌ വെള്ളച്ചാട്ടം. സേനാപതി പഞ്ചായത്തിലെ പുത്തടയ്‌ക്കും പള്ളിക്കുന്നിനും ഇടയിലാണ്‌ ആരെയും ആകര്‍ഷിക്കുന്ന മരച്ചുവട്‌ വെള്ളച്ചാട്ടം സ്‌ഥിതി ചെയ്യുന്നത്‌.
സമീപത്തെ തിട്ടയില്‍ നിന്നും ചാഞ്ഞു നില്‍ക്കുന്ന മരത്തിന്റെ അടിഭാഗത്തായി സ്‌ഥിതി ചെയ്യുന്നതിനാലാണ്‌ മരച്ചുവട്‌ വെള്ളച്ചാട്ടമെന്ന്‌ നാമം ലഭിച്ചത്‌.
കാടുകള്‍ വെട്ടി നശിപ്പിക്കാതെ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയുടെ തനിമ നിലനിര്‍ത്തിയാണ്‌ നാട്ടുകാര്‍ ഇവിടം സംരക്ഷിച്ച്‌ പോരുന്നത്‌.
നിരവധിയായ തദ്ദേശീയര്‍ ഇവിടേയ്‌ക്ക്‌ എത്തുന്നുണ്ടെങ്കിലും ഒരു പ്ലാസ്‌റ്റിക്‌ മാലിന്യം പോലും ഇവിടെ കാണാന്‍ കഴിയില്ലെന്നതും പ്രത്യേകതയാണ്‌.
പ്രകൃതി മനോഹാരിത സംരക്ഷിക്കപ്പെടേണ്ടത്‌ എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്‌ മരച്ചുവട്‌ വെള്ളച്ചാട്ടം.
റോഡും മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളും ഇല്ലാത്തതാണ്‌ മറ്റു സഞ്ചാരികളെ ഇവിടെ എത്താത്തതിനു പ്രധാന കാരണം.
ഹൈറേഞ്ച്‌ മേഖലയില്‍ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടെങ്കിലും ആരെയും ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടങ്ങളില്‍ സഞ്ചാരികള്‍ക്ക്‌ അന്യമാണ്‌.
ഇതിനാല്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാല്‍ ഈ പ്രദേശത്തിന്റെ വികസനത്തിന്‌ തന്നെ വഴിയൊരുക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Monday 06 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW