Friday, September 14, 2018 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.12 AM

വാഗമണ്ണിലെ മിച്ചഭൂമി കൈയേറി കൃഷി ആരംഭിച്ചു; കണ്ണടച്ച്‌ റവന്യുവകുപ്പ്‌

uploads/news/2018/08/239190/1.jpg

വാഗമണ്‍: വില്ലേജിന്റെ പരിധിയില്‍ പെട്ടതും ഉപ്പുതറ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവുമായ ഇടക്കാനത്തെ സര്‍ക്കാര്‍ മിച്ചഭൂമി വന്‍തോതില്‍ കൈയേറി കൃഷി ചെയ്യുന്നു.
സര്‍വേ നമ്പര്‍ 700, 701, 703 എന്നിവയില്‍ ഉള്‍പ്പെടുന്ന കുവലേറ്റം-വാഗമണ്‍ റോഡിന്റെ അടിവശത്തെ കാടുപിടിച്ചുകിടന്ന ഭൂമിയാണ്‌ തീക്കോയി, ഏലപ്പാറ സ്വദേശികളുടെ നേതൃത്വത്തില്‍ കൈയേറി വേലി കെട്ടിത്തിരിച്ചത്‌.
നിലവില്‍ കാപ്പിയും വാഴയുമാണ്‌ മിച്ചഭൂമിയില്‍ കൃഷി ചെയ്‌തിട്ടുള്ളത്‌. ഇതു സംബന്ധിച്ചു വിവരം ലഭിച്ചിട്ടും റവന്യു വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കൈയേറ്റത്തിനു നേരെ കണ്ണടച്ചതായി ആരോപണമുയരുന്നു. തട്ടിപ്പു കേസുകളിലെ പ്രതിയായ വാഗമണ്‍ സ്വദേശിയാണ്‌ കൈയേറ്റങ്ങളുടെ സൂത്രധാരന്‍. ഭരണകക്ഷി പാര്‍ട്ടികളിലെ പ്രദേശിക നേതാക്കളുടെ ഒത്താശയോടെയാണ്‌ ഏക്കറു കണക്കിനു ഭൂമി കൈയേറിയിരിക്കുന്നത്‌. പ്രമുഖ പാര്‍ട്ടിയുടെ പരിപാടികളിലെ സ്‌ഥിരം സാന്നിധ്യമാണ്‌ ഇയാള്‍. 1980-81 കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ വിതരണം നടത്തിയ ശേഷമുള്ള 300 ഏക്കര്‍ മിച്ചഭൂമി തരിശായി ഇടക്കാനം, മൂന്നുകല്ല്‌, ഒന്നാം ഡിവിഷന്‍ എന്നിവിടങ്ങളിലായുണ്ട്‌. എന്നാല്‍ ഭൂരഹിതര്‍ക്കു മിച്ചഭൂമി വിതരണം ചെയ്യാന്‍ നടപടിയുണ്ടായില്ല.

Ads by Google
Advertisement
Monday 06 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW