Friday, September 14, 2018 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.11 AM

മദ്യലഹരിയില്‍ ആക്രിവ്യാപാരിയെ കുത്തി പരുക്കേല്‍പ്പിച്ചു

കട്ടപ്പന: മദ്യലഹരിയില്‍ യുവാവ്‌ ആക്രി വ്യാപാരിയെ കത്തികൊണ്ട്‌ കുത്തി പരുക്കേല്‍പ്പിച്ചു. കട്ടപ്പന പഴയ ബസ്‌സ്‌റ്റാന്‍ഡില്‍ ആക്രിക്കച്ചവടം നടത്തുന്ന തെങ്ങുവിള ശശിധരന്‍ നായരെയാണ്‌ തെക്കേമുറിയില്‍ കുഞ്ഞുമോന്‍(36) കുത്തിയത്‌.
ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെയാണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. കത്തി വീശുന്നതിനിടെ തട്ടിമാറ്റിയതിനാല്‍ കൈയിലാണ്‌ കുത്തേറ്റത്‌. ബഹളം കേട്ടെത്തിയ എസ്‌.ഐ: ജയന്‍ ജോസഫും പോലീസുകാരും ചേര്‍ന്ന്‌ കുഞ്ഞുമോനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ശശിധരന്‍ നായരെ കട്ടപ്പന താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും കുഞ്ഞുമോന്‍ മദ്യലഹരിയില്‍ പലതവണ ആക്രമണം നടത്തിയിരുന്നു. വധശ്രമത്തിനു കേസെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Monday 06 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW