Monday, November 19, 2018 Last Updated 28 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.09 AM

മഞ്ഞും മഴച്ചാറ്റലും നിറഞ്ഞ കുമളിയിലേക്ക്‌ ഇനി കുളിര്‍യാത്ര

uploads/news/2018/08/239173/2.jpg

മൂവാറ്റുപുഴ: എറണാകുളം-കുമളി റൂട്ടില്‍ കുളിര്‍മയോടെ സുഖ സുരക്ഷിത യാത്രയൊരുക്കുകയാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ ചില്‍ബസ്‌. പൊടിയും ചൂടുമേല്‍ക്കാതെ പാട്ടുകേട്ട്‌ താളം പിടിച്ചുള്ള യാത്രക്ക്‌ ടിക്കറ്റ്‌ ചാര്‍ജ്‌ 337 രൂപ. എട്ടു ബസുകളാണ്‌ കെ.എസ്‌.ആര്‍.ടി.സി. ഈ റൂട്ടില്‍ സര്‍വീസ്‌ ആരംഭിച്ചിരിക്കുന്നത്‌. എല്ലാ ബസുകളും എറണാകുളം - മൂവാറ്റുപുഴ- തൊടുപുഴ - ഈരാറ്റുപേട്ട- മുണ്ടക്കയം -കുമളി റൂട്ടിലാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. എറണാകുളത്തുനിന്നും കുമളിയില്‍ നിന്നും ഒരേ സമയത്താണ്‌ ബസുകള്‍ സര്‍വീസ്‌ ആരംഭിക്കുന്നത്‌. ദിവസവും രണ്ടിടത്തു നിന്നും എട്ടു സര്‍വീസുകള്‍ പുറപ്പെടും. പുലര്‍ച്ചേ മൂന്ന്‌, അഞ്ച്‌, എട്ട്‌, 11, ഉച്ചയ്‌ക്ക് രണ്ട്‌, വൈകുന്നേരം അഞ്ച്‌, രാത്രി എട്ട്‌, 11 എന്നിങ്ങനെയാണ്‌ എറണാകുളം, കുമളി സ്‌റ്റാന്റുകളില്‍ നിന്നും ബസുകള്‍ സര്‍വീസ്‌ ആരംഭിക്കുന്നതിന്റെ സമയക്രമം. എറണാകുളം -മൂവാറ്റുപുഴ റൂട്ടില്‍ 85 രൂപയാണ്‌ ചാര്‍ജ്‌. മൂവാറ്റുപുഴ - കുമളി 272 രൂപയുമാണ്‌.

Ads by Google
Advertisement
Monday 06 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW