Wednesday, December 19, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.08 AM

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ കത്രിക കൊണ്ട്‌ കുത്തിക്കൊന്നു

uploads/news/2018/08/239171/1.jpg

കാസര്‍ഗോഡ്‌: ബന്തിയോട്‌ മുട്ടത്ത്‌ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ നെഞ്ചത്ത്‌ കത്രിക കൊണ്ട്‌ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ സഹപാഠിയായ കര്‍ണാടക സ്വദേശിയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത് വരുന്നു. മുട്ടം മഖ്‌ദൂമിയ സ്‌ഥാപനത്തിലെ വിദ്യാര്‍ത്ഥിയും അടുക്കം വീരനഗറിലെ യൂസഫ്‌അലീമ ദമ്പതികളുടെ മകനുമായ മിജു എന്ന മിദ്‌ലാജാ(16)ണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെ രാവിലെ 8.30 ഓടെയാണ്‌ സംഭവം. സ്‌ഥാപനത്തോട്‌ ചേര്‍ന്ന താമസസ്‌ഥലത്ത്‌ രാവിലെ മിദ്‌ലാജും സഹപാഠിയായ കര്‍ണാടക സ്വദേശിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. അതിനിടെയാണ്‌ സ്‌ഥലത്തുണ്ടായിരുന്ന കത്രിക കൊണ്ട്‌ മിദ്‌ലാജിന്റെ നെഞ്ചത്ത്‌ കുത്തിയതെന്നാണ്‌ സംശയിക്കുന്നത്‌. നിലവിളി കേട്ടെത്തിയ മറ്റു വിദ്യാര്‍ത്ഥികളും സ്‌ഥാപനത്തിലെ ജീവനക്കാരും മിദ്‌ലാജിനെ ഉടന്‍ തന്നെ ബന്തിയോട്ടെ ഡി.എം. ആസ്‌പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ്‌ മരണത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നു.
മൃതദേഹം പിന്നീട്‌ മംഗല്‍പ്പാടി ആസ്‌പത്രിയിലെത്തിച്ചു. വിദഗ്‌ധ പോസ്‌റ്റുമോര്‍ട്ടത്തിന്‌ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോയി. വിവരമറിഞ്ഞ്‌ കുമ്പള സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ കെ.പ്രേംസദന്റെ നേതൃത്വത്തില്‍ പൊലീസ്‌ സ്‌ഥലത്തെത്തി കര്‍ണാടക സ്വദേശിയായ പതിനാറുകാരനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
മിദ്‌ലാജിന്റെ കൊലയിലേക്ക്‌ നയിച്ച വാക്കുതര്‍ക്കം എന്തെന്നത്‌ വ്യക്‌തമായിട്ടില്ല.
ഇതേ കുറിച്ച്‌ പൊലീസ്‌ അനേ്വഷിച്ച്‌ വരികയാണ്‌. മിദ്‌ലജിന്റെ പിതാവ്‌ യൂസഫ്‌ ഇതേ സ്‌ഥാപനത്തിലെ പാചക തൊഴിലാളിയാണ്‌. മുഫീദ, മിസിരിയ എന്നിര്‍ സഹോദരങ്ങളാണ്‌.

Ads by Google
Advertisement
Monday 06 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW