Sunday, July 21, 2019 Last Updated 44 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.08 AM

കണ്ണൂര്‍ വിമാനത്താവളം: മട്ടന്നൂരില്‍ ഐ.ടി പാര്‍ക്ക്‌ ആവശ്യം ശക്‌തമാവുന്നു

uploads/news/2018/08/239170/1.jpg

മട്ടന്നൂര്‍: അന്താരാഷ്ര്‌ട ഭൂപടത്തില്‍ ഇടം നേടിയ മട്ടന്നൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഏവരുടെയും ശ്രദ്ധ കേന്ദ്രമാവുന്ന മട്ടന്നൂരില്‍ ഐ ടി പാര്‍ക്ക്‌ എന്ന ആവശ്യം ശക്‌തമാവുന്നു. അടുത്ത മാസത്തോടെ കണ്ണുര്‍ വിമാനത്താവളം വാണിജ്യാടിസ്‌ഥാനത്തിന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ പാര്‍ക്കിന്റെ സാധ്യത ഇരട്ടി ആയി വര്‍ദ്ധിക്കുകയാണ്‌.
നിലവില്‍ വിമാനത്താവളത്തി തൊട്ടു കിടക്കുന്ന വെളളിയാംപറമ്പില്‍ 140 ഏക്കര്‍ സ്‌ഥലം ഇതിനക്കം വ്യവസായ പാര്‍ക്കിന്‌ വേണ്ടി കിന്‍ഫ്ര ഏറ്റെടുത്തു കഴിഞ്ഞു. ഇതിനും പുറമെ 2000 ഓളം ഏകര്‍ സ്‌ഥലം ഏറ്റെടുക്കുന്നതിന്‌ വേണ്ടിയുള്ള പ്രാരംഭ നടപടിക്കും ആരംഭിച്ചിട്ടുണ്ട്‌. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്‌ യുവാക്കളുടെ സ്വപ്‌നതുല്യ ജോലിയെന്നു കരുതുന്ന ഐടി മേഖല മട്ടന്നൂരില്‍ പ്രത്യേക പരിഗണനയോടെ വരണമെന്നവശ്യമാണ്‌ ഇപ്പോള്‍ ഉയരുന്നു. അനുയോജ്യമായ സ്‌ഥലവും മറ്റും കണ്ടെത്തി പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചാലേ കാലത്തിനൊത്തു മുന്നോട്ടു പോകാന്‍ മട്ടന്നൂരിന്‌ സാധിക്കുകയുള്ളു.
സഹകരണ മേഖലയിലെ ആദ്യ ഐ ടി പാര്‍ക്ക്‌ കോഴിക്കോട്‌ വന്നു കഴിഞ്ഞു.
ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്‌ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെയാണ്‌ സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യ സൈബര്‍ പാര്‍ക്ക്‌ കേരളത്തില്‍ ഉദ്‌ഘാടനം ചെയ്‌തത്‌. സംസ്‌ഥാനമൊട്ടാകെ 30,000 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഒപറ്റിക്‌ല്‍ ഫൈബര്‍ കേബിള്‍, ജനസംഖ്യയുടെ 40% പേര്‍ക്കു ഇന്‍്‌ര്‍നെറ്റ്‌ കണക്ഷന്‍. 99% പേര്‍ക്കു മൊബൈല്‍ ഫോണു ആധാര്‍കാര്‍ഡും 100%പേര്‍ക്കും ബാങ്ക്‌ അക്കൗണ്ടും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ 600 തരം സേവനങ്ങള്‍ ലഭ്യമാകുന്ന സംസ്‌ഥാനമായി കേരളം മാറിക്കഴിഞ്ഞു .സ്‌റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന്‌ അനുകൂലമായ നയവും ഇന്‍ക്യുബേഷന്‍ സൗകര്യങ്ങളുടെ ലഭ്യതയും കേരളത്തില്‍ ഐ ടി മേഖലയിലെ യുവസംരംഭകര്‍ക്ക്‌ ഊര്‍ജം നല്‍കുന്നു.
ഐടി രംഗത്ത്‌ യു എല്‍ സൈബര്‍ പാര്‍ക്ക്‌ മറ്റൊരു നാഴികക്കല്ലാണ്‌.
തിരുവന്തപുരത്തും കൊച്ചിക്കും ശേഷം കേരളത്തിലെ മൂന്നാം ഐ.ടി കേന്ദ്രമെന്ന ലക്ഷ്യത്തിലേക്കു കോഴിക്കോടിനെ അടുപ്പിക്കുകയാണ്‌. വളരുന്ന മട്ടന്നൂരിലേക്ക്‌ ഐടി പാര്‍ക്ക്‌ വരണമെന്നത്‌ ഇതുകൊണ്ടുതന്നെ പ്രസക്‌തമാണ്‌.
ടെക്കികളേയും ഹാര്‍ഡ്‌ വെയര്‍ സംരഭകരേയും ഇന്ത്യയില്‍ കാത്തിരിക്കുന്നത്‌ വന്‍ സാധ്യതകളാണ്‌. സമീപ ഭാവിയില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി മാര്‍ക്കറ്റായി മാറുമെന്ന്‌ ബെംഗളൂരുവില്‍ നിന്നുള്ള ഐ.ടി വിദഗ്‌ധര്‍ പറയുന്നു. മട്ടന്നൂരില്‍ അന്താരാഷ്ര്‌ട വിമാനത്താവളം വരിക വഴി പറഞ്ഞറിയിക്കാന്‍ പറ്റാത്ത സാധ്യതയാണെന്നും അവര്‍ വിലയിരുത്തുന്നു.
2017 ല്‍ മാത്രം രാജ്യത്തെ ഐ.ടി മേഖലയില്‍ 17,000 ലധികം തൊഴിലവസരങ്ങളാണ്‌ പുതുതായി സൃഷ്‌ടിച്ചിരിക്കുന്നത്‌. പുതിയ ഐടി സംരഭങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരും വ്യവസായികളും കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ്‌ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ വഴിയൊരുക്കുന്നത്‌. നിലവിലെ സ്‌ഥിതി തുടര്‍ന്നാല്‍ ആഗോള ടെക്കികളെ തന്നെ മോഹിപ്പിക്കുന്ന രാജ്യമാവും ഇന്ത്യയെന്ന്‌
വിദേശ രാജ്യങ്ങളും വിലയിരുത്തുന്നു.
ഐ.ടി സര്‍വ്വീസിനു പുറമേ ഹാര്‍ഡെ്വയര്‍ നിര്‍മ്മാണ രംഗത്തും ഇന്ത്യ വലിയ നേട്ടം കൊയ്ാനുള്ള സാധ്യതയുമുയണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ ടെക്കികള്‍ ജോലി സ്‌ഥിരത സംബന്ധിച്ച പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ്‌ ഐ.ടി മേഖലയിലെ ജോലിയെ കുറിച്ചുള്ള സാധ്യത റിപ്പോര്‍ട്ടുകളും വരുന്നത്‌. ജോലി നഷ്‌ടത്തേക്കാള്‍ ജോലി സാധ്യതകളാണ്‌ ഇന്ത്യയിലുള്ളത്‌, അമേരിക്ക ആസ്‌ഥാനമാക്കി ഔട്ട്‌സോഴ്‌സിംഗ്‌ നടത്തുന്ന ഐടി സംരഭങ്ങള്‍ക്ക്‌ വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാക്കാന്‍ സാധിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. ഐടി മേഖലയിലെ വളര്‍ച്ചയില്‍ ചൈനയാണ്‌ ഏറെ വൈദഗ്‌ധ്യം കാത്തുസൂക്ഷിക്കുന്നത്‌. ചൈനയ്‌ക്കൊപ്പമോ അതില്‍ കൂടുതലോ വളരാനുള്ള സാധ്യതയാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. വിമാന ത്താവളം പ്രവര്‍ത്തനമാരംഭിക്കുന്ന തോടപ്പം തന്നെ മട്ടന്നൂര്‍ വിമാന ത്താവള പരിസര പ്രദേശങ്ങളില്‍ എത്രയും പെട്ടന്ന്‌ പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ്‌ യുവാക്കളുടെ പക്ഷം.

Ads by Google
Advertisement
Monday 06 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW