Friday, September 14, 2018 Last Updated 47 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.28 AM

ഡോക്ക്‌ കൊല്ലം തുറമുഖത്ത്‌ എത്തിച്ചു; മടക്കം ഒരാഴ്‌ചയ്‌ക്കു ശേഷം

uploads/news/2018/08/238972/1.jpg

കൊല്ലം: പുറംകടലില്‍ നങ്കൂരമിട്ടിരുന്ന സ്വകാര്യ കമ്പനിയുടെ ഡോക്ക്‌ കൊല്ലം തുറമുഖത്ത്‌ എത്തിച്ചു. കൊച്ചിയില്‍ നിന്നും മറ്റൊരു ടഗ്‌ കൂടി കൊണ്ടുവന്ന ശേഷമാണ്‌ ഡോക്കിനെ തുറമുഖത്ത്‌ എത്തിക്കാന്‍ സാധിച്ചത്‌. അബുദാബി ആസ്‌ഥാനമായ കമ്പനിയുടെ ഡോക്കാണ്‌ ഇരുമ്പ്‌ റോപ്പ്‌ പൊട്ടിയതിനെ തുടര്‍ന്ന്‌ ആലപ്പുഴ തീരത്തടിഞ്ഞത്‌. തുടര്‍ന്ന്‌ ആലപ്പുഴയില്‍ നിന്നും കൊല്ലം പുറംകടലിലെത്തിയ ഡോക്കിനെ കൊല്ലം തുറമുഖത്ത്‌ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കലാവസ്‌ഥ പ്രതികൂലമായതിനാല്‍ തുറമുഖത്ത്‌ അടുപ്പിക്കാനായില്ല. പിന്നീട്‌ ഡോക്കിനെ പുറംകടലിലേക്കു കൊണ്ടുപോയി. കൊച്ചിയില്‍ നിന്നും മറ്റൊരു ടഗ്‌ കൊണ്ടുവന്നു രണ്ടു മത്സ്യബന്ധന ബോട്ടിന്റെ സഹായത്തോടെയാണു കൊല്ലം തുറമുഖത്ത്‌ എത്തിച്ചത്‌. പൊട്ടിയ ഇരുമ്പ്‌ റോപ്പിന്‌ പകരം ചെന്നൈയില്‍ നിന്നും പുതിയ റോപ്പ്‌ എത്തിച്ചിട്ടുണ്ട്‌. ഒരാഴ്‌ചക്കുള്ളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഇന്ധനം നിറച്ചശേഷം ഡോക്ക്‌ കൊല്ലത്തു നിന്നും അബുദാബിയിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ അബുദാബി ആസ്‌ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ ചീഫ്‌ ഓഫീസറായ രാകേഷ്‌ കെ. സുബ്രമണ്യം പറഞ്ഞു.

Ads by Google
Advertisement
Sunday 05 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW