Friday, September 14, 2018 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.27 AM

കനാല്‍ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം; നടപടി വേണമെന്ന്‌ ആവശ്യം

എഴുകോണ്‍ : ഇടയ്‌ക്കിടം കനാലിന്റെ ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ബി) ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയുളള ദിവസങ്ങള്‍ നോക്കിയാണ്‌ വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. കട നിര്‍മിക്കുന്നതിനു മാത്രം പെര്‍മിറ്റ്‌ എടുത്ത്‌ സമീപപ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കൂടി നിര്‍മാണം നടത്തുകയാണ്‌. ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ജില്ലാ കലക്‌ടര്‍ക്കും എ.ഡി.എമ്മിനും പരാതി നല്‍കിയതായി കേരള കോണ്‍ഗ്രസ്‌ (ബി) കരീപ്ര മണ്ഡലം പ്രസിഡന്റ്‌ ഇടയ്‌ക്കിടം സുഭാഷ്‌ അറിയിച്ചു. യോഗത്തില്‍ വെണ്‍കുളം മണി, സുനില്‍ നെടുമണ്‍കാവ്‌, അഡ്വ. ആര്‍. രാജേന്ദ്രന്‍, എന്‍. പ്രദീപ്‌, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 05 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW