Thursday, November 15, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.27 AM

മണിക്‌ റോയിയുടെ കൊലപാതകം: ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി

അഞ്ചല്‍: ഇതരസംസ്‌ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ അഞ്ചല്‍ പനയഞ്ചേരി സ്വദേശി വിമല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി.
കഴിഞ്ഞ ദിവസമാണ്‌ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്‌. കഴിഞ്ഞ ജൂണ്‍ 24നാണ്‌ വിലയ്‌ക്കു വാങ്ങിയ കോഴിയുമായി വീട്ടിലേക്കു പോവുകയായിരുന്ന മണിക്‌ റോയിയെ മോഷണകുറ്റം ആരോപിച്ച്‌ പനയഞ്ചേരിയില്‍ ഒരുകൂട്ടമാളുകള്‍ മര്‍ദിച്ചത്‌. ചികിത്സയിലായിരുന്ന മണിക്‌ റോയി പിന്നീട്‌ മരണപ്പെട്ടു.
കേസില്‍ നേരത്തെ പിടിയിലായ പനയഞ്ചേരി സ്വദേശി ശശിധരകുറുപ്പ്‌, തഴമേല്‍ സ്വദേശി ആസിഫ്‌, തെന്മല കെ.ഐ.പി കോളനിയില്‍ വിഷ്‌ണു എന്നിവര്‍ റിമാന്‍ഡിലാണ്‌.
നാലുപേര്‍ ചേര്‍ന്നാണു തന്നെ മര്‍ദിച്ചതെന്ന്‌ മണിക്‌ റോയിയുടെ മൊഴി പുറത്തുവന്നിരുന്നു.
പുനലൂര്‍ ഡിവൈ.എസ്‌.പി എം.അനില്‍കുമാര്‍,അഞ്ചല്‍ സി.ഐ. ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം നടന്നു വരികയാണ്‌.
ഫോണ്‍ കോളുകള്‍ ഉപ്പെടെയുള്ളവ പരിശോധനാ വിധേയമാക്കി.
ഇതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്ന്‌ ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അഞ്ചലില്‍ പ്രക്ഷോഭവും നടന്നുവരികയാണ്‌.

Ads by Google
Advertisement
Sunday 05 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW