Friday, September 14, 2018 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.27 AM

നടുറോഡില്‍ യുവതിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; കാമുകന്‍ അറസ്‌റ്റില്‍

പത്തനാപുരം: യുവതിയെ നടുറോഡില്‍ കൊലപെടുത്താന്‍ ശ്രമിച്ച കാമുകനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
വിളക്കുടി പഞ്ചായത്തിലെ കൂരാംകോട്‌ കോടിയാട്ട്‌ വീട്ടില്‍ വിഷ്‌ണു(26) വാണ്‌ കുന്നിക്കോട്‌ പോലീസിന്റെ പിടിയിലായത്‌.
കോട്ടവട്ടം പാട്ടുപുരമുകള്‍ സ്‌കൂള്‍ ജംഗ്‌ഷന്‌ സമീപം വെളളിയാഴ്‌ച വൈകിട്ട്‌ എഴോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നുപോയ യുവതിയെ തടഞ്ഞു നിര്‍ത്തി കൈയില്‍ കരുതിയിരുന്ന ചങ്ങല കൊണ്ട്‌ ബന്ധിച്ച ശേഷം പൊട്രോള്‍ ശരീരത്തിലൂടെ ഒഴിക്കുകയായിരുന്നു.
കത്തിക്കാനായി കൊണ്ടുവന്ന തീപ്പട്ടി നനഞ്ഞതോടെയാണ്‌ ശ്രമം വിഫലമായത്‌.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണു യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌.
സംഭവത്തിനുശേഷം കോട്ടവട്ടം സ്വദേശിയായ പത്തൊന്‍പതുകാരിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചിരുന്നു.
മറ്റൊരാളുമായി വിവാഹ നിശ്‌ചയം ഉറപ്പിച്ചതില്‍ മനംനൊന്തു തങ്ങള്‍ ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ യുവാവ്‌ പോലീസനോട്‌ ആദ്യം പറഞ്ഞത്‌.
എന്നാല്‍ യുവതിയുടെ മൊഴിയെടുത്തപ്പോഴാണ്‌ കൊലപാതക ശ്രമമാണന്നു അറിഞ്ഞത്‌.
വിവാഹത്തില്‍ നിന്ന്‌ പിന്മാറിയതാണു കൊലപാതക ശ്രമത്തിന്‌ പിന്നിലെന്നാണ്‌ സൂചന. കന്നാസില്‍ കരുതിയ പെട്രോള്‍, ചങ്ങല എന്നിവ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Sunday 05 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW