Monday, November 12, 2018 Last Updated 41 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.27 AM

യുവാവിനെയും ബസ്‌ ജീവനക്കാരെയും മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്‌റ്റില്‍

അഞ്ചല്‍: യുവാവിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുന്നതിനിടെ കെ.എസ്‌.ആര്‍.ടി.സി ബസുമായി കൂട്ടിമുട്ടുകയും തുടര്‍ന്ന്‌ ബസ്‌ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്‌ത കേസില്‍ നാലുപേരെ അഞ്ചല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
ആര്‍ച്ചല്‍ സുരേഷ്‌ഭവനില്‍ സുരേഷ്‌ (30), അഞ്ചല്‍ കോമളം ജ്യോതിഷ്‌ ഭവനില്‍ ജ്യോതിഷ്‌ ലാല്‍ (27), അഞ്ചല്‍ വക്കം മുക്ക്‌ റോഡുവിള പുത്തന്‍വീട്ടില്‍ അജി (25 ), അഞ്ചല്‍ അഗസ്‌ത്യക്കോട്‌ കോളച്ചിറ അശ്വതി മന്ദിരത്തില്‍ അനന്ദു (24 )എന്നിവരെയാണ്‌ അഞ്ചല്‍ സി.ഐ.
ടി.സതികുമാര്‍, എസ്‌.ഐ. പി.എസ്‌. രാജേഷ്‌ എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌.
വെള്ളിയാഴ്‌ച രാത്രി നെട്ടയം കൈലാസത്തില്‍ ബിജു (45)വിനെ പ്രതികള്‍ വീട്ടില്‍ കയറി സംഘം ഗുരുതരമായി മര്‍ദിച്ചിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജുവിനെ കാഷ്യാലിറ്റിയില്‍ കയറി വീണ്ടും മര്‍ദ്ദിച്ചു.
അക്രമം തടയാന്‍ ശ്രമിച്ച അയിലറ അമ്പാടിയില്‍ അനില്‍കുമാര്‍ (49), പുത്തയം വെള്ളികുളം വീട്ടില്‍ അനസ്‌ (43) എന്നിവര്‍ക്കും മര്‍ദനമേറ്റു.
മര്‍ദനത്തില്‍ ഗുരുതരമായി പരുക്കുപറ്റിയ അനില്‍കുമാറിനെയും അപകടത്തില്‍പ്പെട്ട ഓട്ടോ ഡൈവര്‍ ഉണ്ണികൃഷ്‌ണനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ കയറി അക്രമം നടത്തി അഞ്ചലിലേയ്‌ക്ക് വരവെയാണ്‌ ആര്‍.ഒ ജംഗ്‌ഷന്‌ സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ കെ.എസ്‌.ആര്‍.ടി.സി ബസില്‍ തട്ടിയതും തുടര്‍ന്നു ജീവനക്കാരെ മര്‍ദിച്ചതും.
ചാത്തന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ രഞ്‌ജിത്ത്‌, കണ്ടക്‌ടര്‍ ഷീബ എന്നിവര്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സതേടി.
ഇവര്‍ക്കെതിരെ നാല്‌ കേസുകള്‍ എടുത്തതായി പോലീസ്‌ അറിയിച്ചു. കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ ഉണ്ണിക്യഷ്‌ണന്‍ ഉടന്‍ അറസ്‌റ്റിലാകുമെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 05 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW