Friday, November 09, 2018 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

നീലാകാശ കാഴ്‌ച്ചകളൊരുക്കി കൂത്തുപറമ്പില്‍ ഹെലിക്കോപ്പ്‌റ്റര്‍ യാത്ര

uploads/news/2018/08/238966/4.jpg

കൂത്തുപറമ്പ്‌: മലബാറിലെ ആകാശ ദൃശ്യങ്ങള്‍ സാധാരണക്കാര്‍ക്ക്‌ ആസ്വദിക്കുന്നതിന്‌ വേണ്ടി ഒരുക്കിയ ഹെലിക്കോപ്‌റ്റര്‍ സര്‍വ്വീസ്‌ യാത്രക്കാര്‍ക്ക്‌അവിസ്‌മരണീയ കാഴ്‌ച്ചയായി മാറി. കണ്ണൂര്‍ എയര്‍പോര്‍ട്ട്‌, അറബിക്കടല്‍ എന്നിവക്ക്‌ മുകളിലൂടെയാണ്‌ ആകാശയാത്ര സംഘടിപ്പിച്ചത്‌. കൂത്തുപറമ്പ്‌ നിര്‍മലഗിരി കോളേജ്‌ കേന്ദ്രീകരിച്ചാണ്‌ ശനി, ഞായര്‍ ദിവസങ്ങളിലായി ഹെലിക്കോപ്‌റ്റര്‍ സര്‍വ്വീസ്‌ നടക്കുന്നത്‌. ഹെലിക്കോപ്‌റ്റര്‍ യാത്രയുടെ സൗകര്യം സാധാരണക്കാര്‍ക്ക്‌ കൂടി ലഭ്യമാക്കുന്നക്കുന്നതിനും നീലാകാശത്തെ കാഴ്‌ച്ചകള്‍ നേരില്‍ കാണുന്നതിന്‌ അവസരമൊരുക്കിയുമാണ്‌ ഹെലിക്കോപ്പ്‌റ്റര്‍ യാത്ര സംഘടിപ്പിച്ചത്‌. കണ്ണൂര്‍ വിമാനത്താവളം, അറബിക്കടല്‍ എന്നിവയുടെ ആകാശ ദൃശ്യങ്ങള്‍ ആസ്വദിക്കാവുന്ന തരത്തിലാണ്‌ യാത്ര ഒരുക്കിയത്‌. നിര്‍മ്മാണം പൂര്‍ത്തിയായ വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക്‌ നവ്യാനുഭവമായി. അതോടൊപ്പം മലബാറിന്റെ ഹരിതഭംഗിയും യാത്രികര്‍ക്ക്‌ ആസ്വാധ്യകരമായി. ഡല്‍ഹി ആസ്‌ഥാനമായുള്ള ചിപ്‌സാന്‍ ഏവിയേഷന്‍ കമ്പനിയാണ്‌ ആകാശയാത്ര സംഘടിപ്പിച്ചത്‌. ബെല്‍ 407 ഇനത്തില്‍പ്പെട്ട ഹെലിക്കോപ്‌റ്ററാണ്‌ സര്‍വ്വീസ്‌ നടത്തിയത്‌. കൂത്തുപറമ്പ്‌ മേഖലയില്‍ ആദ്യമായി നടന്ന ആകാശയാത്രയില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ്‌ എത്തിച്ചേര്‍ന്നത്‌. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുവദി യോടെയാണ്‌ ആകാശ യാത്ര ഒരുക്കിയത്‌. ഫയര്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സംവിധാനവും ലാന്റിങ്ങ്‌ സ്‌ഥലത്ത്‌ ഒരുക്കിയിരുന്നു. രണ്ടാഴ്‌ച്ച മുമ്പ്‌ തീരുമാനിച്ചിരുന്ന ഹെലിക്കോപ്‌റ്റര്‍ സര്‍വ്വീസ്‌ കാലാവസ്‌ഥ മോശമായതിനെ തുടര്‍ന്ന്‌ ശനിയാഴ്‌ച്ചത്തേക്ക്‌ മാറ്റി വെക്കുകയായിരുന്നു. ഞായറാഴ്‌ച്ച വൈകിട്ടോടെ ഹെലിക്കോപ്‌റ്റര്‍ ബാംഗ്ലൂരിലേക്ക്‌ തിരിച്ച്‌ പോകും.

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW