Sunday, November 18, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

ചെറുപുഴ പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നു

uploads/news/2018/08/238965/3.jpg

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ചെറുപുഴ പഞ്ചായത്തിനെ മാലിന്യ വിമുക്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത്‌ തീരുമാനമെടുത്തത്‌. ഇതിന്‌ പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും സംഘാടക സമിതി രൂപീകരിക്കുകയുമായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഫ്‌ളക്‌സുകള്‍ ചെറുപുഴ പഞ്ചായത്തില്‍ പൂര്‍ണ്ണമായും നിരോധിക്കുക, പ്ലാസ്‌റ്റിക്‌ നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക, പുഴയോരത്ത്‌ കണ്ടല്‍ക്കാടുകള്‍, മുളകള്‍ വച്ചുപിടിപ്പിക്കുക എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ജലസ്രോതസുകളിലേക്ക്‌ മലിനജലം ഒഴുക്കിവിടുന്നതും പൊതുസ്‌ഥലങ്ങളില്‍ മാലിന്യമിടുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ പഞ്ചായത്ത്‌ അധികൃതരെ വിവരമറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുറാണി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജാന്‍സി ജോണ്‍സണ്‍, സ്‌ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.ആര്‍. സുലോചന, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ്‌ മുള്ളന്‍മട, മറിയാമ്മ വര്‍ഗീസ്‌, പഞ്ചായത്ത്‌ സെക്രട്ടറി ലാലി മാണി, അസിസ്‌റ്റന്റ്‌ സെക്രട്ടറി കൗസല്യ, കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കൃഷണന്‍ വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW