Friday, September 14, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

ഒരു നാടിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി കച്ചേരിക്കടവ്‌ പാലം നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി

uploads/news/2018/08/238964/2.jpg

ഇരിട്ടി: മലയോര മേഖലയിലെ പ്രധാന കുടിയേറ്റ മേഖലയായ അയ്യംകുന്ന്‌ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ കച്ചേരിക്കടവ്‌ പാലം യാഥാര്‍ത്ഥ്യമായി
കൂട്ടുപുഴ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി പ്രദേശത്തേക്കും കച്ചേരിക്കടവ്‌ പാലത്തുംകടവിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും പ്രദേശവാസികളുടെ ചിരകാലഭിഷാഷവുമായ കച്ചേരിക്കടവ്‌ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയാണ്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ പൂര്‍ത്തിയായത്‌. അപ്രോച്ച്‌ റോഡ്‌ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ മഴക്കാലാവസാനത്തോടെ പാലം പൊതുജനങ്ങള്‍ക്ക്‌ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
അയ്യംകുന്ന്‌, പായം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ്‌ പാലത്തിന്റെ നിര്‍മ്മാണം എട്ട്‌ മാസം മുമ്പാണ്‌ ആരംഭിച്ചത്‌. കുട്ടുപുഴ പുഴയ്‌ക്ക് കുറുകെ നിലവിലുള്ള വീതികുറഞ്ഞ കച്ചേരിക്കടവ്‌ ചെറിയ പാലത്തിന്‌ കുറുകെയാണ്‌ പുതിയ പാലം നിര്‍മ്മിച്ചത്‌. 22.32 മീറ്റര്‍ നീളത്തില്‍ മൂന്ന്‌ സ്‌പാനുകളിലാണ്‌ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. കച്ചേരിക്കടവ്‌ ഭാഗത്ത്‌ 225 മീറ്റര്‍ റോഡും പായം പഞ്ചായത്തിന്റെ ഭാഗത്ത്‌ 15 മീറ്റര്‍ അനുബന്ധ റോഡും ഗതാഗത സൗകര്യത്തിനായി പുതുതായി നിര്‍മ്മിക്കണം.പാലം പൂര്‍ത്തിയാവുന്നതോടെ കച്ചേരിക്കടവ്‌, പാലത്തിന്‍കടവ്‌, ചരള്‍ മേഖലയിലുള്ളവര്‍ക്ക്‌ എളുപ്പത്തില്‍ ഇരിട്ടി, കൂട്ടുപുഴ ഭാഗങ്ങളിലേക്ക്‌ എത്തിച്ചേരാം. പുതിയ പാലപാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്കായി 8.25 കോടിരൂപയുടെ എസ്‌റ്റിമേറ്റാണ്‌ തയ്യാറാക്കിയിരുന്നത്‌.
ഇതില്‍ 16. 45 ശതമാനം നിരക്കില്‍ കാസര്‍ക്കോട്‌ സ്വദേശിയായ അബ്ബാസ്‌ എന്ന കരാറുകാരനാണ്‌ കച്ചേരിക്കടവ്‌ പാലത്തിന്റെ പ്രവൃത്തി ഏറ്റെടുത്തിരുന്നത്‌. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ കാലത്താണ്‌ പാലത്തിനായി പണം വകയിരുത്തിയത്‌. ഭരണാനുമതിയും സാങ്കേതികാനുമതിയും വൈകിയതിനാല്‍ നിര്‍മ്മാണം നീണ്ടുപോവുകയായിരുന്നു. അപ്രോച്ച്‌ റോഡ്‌ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ കച്ചേരിക്കടവ്‌ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW