Monday, November 12, 2018 Last Updated 58 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

മാക്കൂട്ടം വനമേഖലയിലേക്ക്‌ മഴനടത്തം സംഘടിപ്പിച്ചു

uploads/news/2018/08/238963/1.jpg

ഇരിട്ടി: പേരട്ട സെന്റ്‌ ആന്റണീസ്‌ യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച്‌ വായു, ജലം, മണ്ണ്‌ എന്നിവ ജീവാവകാശമാണെന്ന സന്ദേശവുമായി മാക്കൂട്ടം വനമേഖലയിലേക്ക്‌ മഴനടത്തം സംഘടിപ്പിച്ചു. മഴ നനഞ്ഞ്‌, പ്രകൃതിയെ തൊട്ടറിഞ്ഞ്‌, വനനശീകരണത്തിനെതിരെ ആവാസ വ്യവസ്‌ഥകളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായാണ്‌ യാത്ര നടത്തിയത്‌. തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ശലഭങ്ങള്‍, തേന്‍ നുകരാന്‍ എത്തിച്ചേരുന്ന പൂമ്പാറ്റകള്‍, തുമ്പച്ചെടി, ചുറ്റുപാടും വളരുന്ന സസ്യങ്ങള്‍, വെള്ളകെട്ട്‌, മരങ്ങള്‍, ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവയെ അടുത്തറിഞ്ഞ്‌ പ്രകൃതിയോട്‌ ഇണങ്ങി ചേര്‍ന്നുള്ള യാത്ര കുട്ടികള്‍ക്ക്‌ നവ്യാനുഭവമായി.
പ്രധാന അധ്യാപിക ജയ മാത്യു, പരിസ്‌ഥിതി ക്ലബ്‌ കണ്‍വീനര്‍മാരായ ഷിനു തോമസ്‌, ശ്രേയസ്‌ പി.ജോണ്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW