Monday, November 19, 2018 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

വ്യാജ ലഹരി വില്‍പനക്കാരെ പിടികൂടാന്‍ ഇന്റലിജന്‍സ്‌ ബ്യൂറോ രംഗത്ത്‌

ശ്രീകണ്‌ഠാപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ രൂപീകരിച്ച ശ്രീകണ്‌ഠപുരം ഇന്റലിജന്‍സ്‌ ബ്യൂറോയുടെ പ്രവര്‍ത്തനം സജ്‌ജീവമായതോടു കൂടി വ്യാജ മദ്യ വില്‍പനക്കാരേയും മയക്ക്‌ മരുന്നു വില്‍പനകാരേയും കണ്ടെത്തി.
എക്‌സൈസിന്റെ കണ്ണുവെട്ടിച്ച്‌ കര്‍ണ്ണാടകയില്‍ നിന്നും വനത്തിലൂടെ കടത്തികൊണ്ടു വന്ന 3000 പാക്കറ്റ്‌ (40 കി.ഗ്രാം) പുകയില ഉല്‍പ്പന്നം ശ്രീകണ്‌ഠാപുരം എക്‌സൈസ്‌ പിടിക്കുടി. കാഞ്ഞിരക്കൊല്ലി, പയ്ാവൂര്‍,യ ചന്ദനക്കാംപാറ പ്രദേശങ്ങളില്‍ വില്‍പ്പനക്കായി എത്തിച്ചതാണെന്ന്‌ പറയുന്നു. ചെറിയ വിലക്ക്‌ വാങ്ങി കൊണ്ടുവരുന്ന ഹാന്‍സിന്റെ ഒരു പാക്കറ്റിന്‌ 40 രൂപ വരെ വിലക്കാണ്‌ വില്‍ക്കുന്നത്‌. അന്യസംസ്‌ഥാന തൊഴിലാളികളും മദ്യപാനം ശീലമാക്കിയവരുമാണ്‌ കൂടുതലായും ഹാന്‍സ്‌ വാങ്ങി ഉപയോഗിച്ചു വരുന്നത്‌.
ഏരുവേശിയിലെ വ്യാജ ചാരായ വാറ്റുകാരനായ കുടുക്കമ്പറമ്പില്‍ ശിവരാമനെ രഹസ്യവിവരത്തെ തുടര്‍ന്ന്‌ പിടികൂടി. റെയ്‌ഡില്‍ ഇന്‍സ്‌പെക്‌ടര്‍ ജനാര്‍ദ്ദനനന്‍, പ്രിവന്റീവ്‌ ഓഫീസര്‍ പി.ടി.യേശുദാസന്‍, പി.ആര്‍.സജീവ്‌, സി.ഇ.ഒ. മാരായ പി.വി.പ്രകാശന്‍, എം.വി.അശ്രഫ്‌ , എം.വി.പ്രദീപന്‍, പി. ഷിബു എന്നിവര്‍ പങ്കെടുത്തു

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW