Friday, September 14, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

പൂച്ചയെ പിടിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതി കമ്പിയില്‍ വീണ പെരുമ്പാമ്പും പൂച്ചയും ഷോക്കേറ്റു ചത്തു

ചെറുപുഴ: പൂച്ചയെ പിടിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതി കമ്പിയില്‍ വീണ പെരുമ്പാമ്പും പൂച്ചയും ഷോക്കേറ്റു ചത്തു. പാണ്ടിക്കടവിലെ കെ.എന്‍. ബാബുവിന്റെ പറമ്പില്‍ ഇന്നലെ രാവിലെയാണ്‌ സംഭവം. എട്ട്‌ മണിയോടെയാണ്‌ പെരുമ്പാമ്പിനേയും പൂച്ചയേയും ചത്ത നിലയില്‍ കാണുന്നത്‌. പാമ്പ്‌ പൂച്ചയെ വിഴുങ്ങാനായി കടിച്ച നിലയിലാണ്‌ കിടന്നിരുന്നത്‌. പൂച്ചയെ പിടിക്കാനായി പാമ്പ്‌ സമീപത്തുള്ള മരത്തില്‍ കയറുകയും പിന്നീട്‌ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ്‌ വീഴുകയുമായിരിന്നുവെന്ന്‌ കരുതുന്നു. ഇവയുടെ ദേഹത്ത്‌ വൈദ്യുതി കമ്പി പൊട്ടി വീണിട്ടുമുണ്ട്‌. ചെറുപുഴ കെഎസ്‌ഇബി അധികൃതര്‍ സ്‌ഥലത്തെത്തി. വിവരം അറിഞ്ഞു നിരവധി ആളുകളാണ്‌ സ്‌ഥലത്ത്‌ എത്തിയത്‌.

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW