Wednesday, November 21, 2018 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.24 AM

ഉമ്പായിയുടെ കുടുംബത്തിന്‌ രണ്ടു ലക്ഷം നല്‍കും: മന്ത്രി

uploads/news/2018/08/238930/2.jpg

കൊച്ചി: ഉമ്പായിയുടെ കുടുംബത്തിനു സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നല്‍കുമെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍.
അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വീട്‌ സന്ദര്‍ശിക്കവെയാണു മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഉമ്പായിയുടെ ഫോര്‍ട്ടുകൊച്ചി കൂവപ്പാടം ശാന്തിനഗര്‍ കോളനിയിലെ ഉമ്പായീസ്‌ ഗസല്‍ എന്ന വസിതിയിലാണു മന്ത്രി എത്തിയത്‌.
വീട്ടില്‍ എത്തി അര മണിക്കൂറോളം ചെലവഴിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചശേഷമാണു മന്ത്രി മടങ്ങിയത്‌.
ഉമ്പായിയുടെ കുടുംബത്തിനു സര്‍ക്കാര്‍ സഹായവും മന്ത്രി വാഗ്‌ദാനം ചെയ്‌തു. സാംസ്‌കാരിക ക്ഷേമനിധി ഫണ്ടില്‍നിന്നു രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നു കുടുംബത്തിനു സാമ്പത്തിക സഹായവും അനുവദിക്കും.
കെ.ജെ. മാക്‌സി എം.എല്‍.എ, പൊതു പ്രവര്‍ത്തകരായ കെ.എം. റിയാദ്‌, എം.എ.താഹ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 05 Aug 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW