Friday, September 14, 2018 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.24 AM

സാക്ഷരതാ മിഷന്‍ അക്ഷരലക്ഷം പരീക്ഷ ഇന്ന്‌ ജില്ലയില്‍ 2637 പേര്‍ പരീക്ഷയെഴുതും

uploads/news/2018/08/238929/1.jpg

മൂവാറ്റുപുഴ: സമ്പൂര്‍ണ സാക്ഷരതയില്‍ നിന്നും പരീപൂര്‍ണ സാക്ഷരത എന്നലക്ഷ്യത്തിനായി സംസ്‌ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പരീക്ഷ ഇന്ന്‌ ജില്ലയില്‍ നടക്കും. 2637 പേരാണ്‌ പരീക്ഷ എഴുതുന്നത്‌. രാവിലെ 10 ന്‌ ആരംഭിക്കുന്ന പരീക്ഷ 12 ന്‌ സമാപിക്കും. ആദ്യ ഘട്ടത്തില്‍ തുടര്‍വിദ്യാ കേന്ദ്രങ്ങള്‍ സ്‌ഥിതി ചെയ്യുന്ന 138 വാര്‍ഡുകളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. 644 പുരുഷന്‍മാരും 1993 സ്‌ത്രീകളും പരീക്ഷയെഴുതും.
35 വയസില്‍ താഴെയുള്ള പഠിതാക്കള്‍- 949 എണ്ണമുണ്ട്‌. 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ 1186 എണ്ണമാണ്‌. 60 വയസിന്‌ മുകളില്‍ പ്രായമുള്ള 502.പഠിതാക്കളുണ്ടെന്നതും ശ്രദ്ധേയമാണ്‌.
സംസ്‌ഥാന സാക്ഷരതാ മിഷന്‍ തയാറാക്കിയ പുതിയ പാഠപുസ്‌തകം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷകൂടിയാണിത്‌. മുവാറ്റുപുഴ ബ്ലോക്കിലെ ആരക്കുഴ നാഷണല്‍ ലൈബ്രറിയിലാണ്‌ ജില്ലയില്‍ ഏറ്റവും അധികം പഠിതാക്കള്‍ പരീക്ഷ എഴുതുന്നത്‌. ഇവിടെ 69 പേര്‍ പരീക്ഷക്കെത്തും.
40 മാര്‍ക്കിന്റെ എഴുത്തു പരീക്ഷ, 30 മാര്‍ക്കിന്റെ വായന പരിശോധന, 30 മാര്‍ക്കിന്റെ കണക്ക്‌ എന്നിവയാണ്‌ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ജയിക്കാന്‍ ആവശ്യമായ മിനിമം മാര്‍ക്ക്‌ 30 ആണ്‌.
സംസ്‌ഥാനം സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും തുടര്‍ച്ചയായ എഴുത്തും വായനയും ഇല്ലാത്തതു മൂലമോ മറ്റുകാരണങ്ങളാലോ അക്ഷരങ്ങള്‍ മറന്നു പോയവരേയും അക്ഷരം അറിയാത്തവരേയും അക്ഷരം പഠിപ്പിക്കുന്ന പദ്ധതിയാണിത്‌. 15 വയസിന്‌ മുകളില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. ഒഴിവുദിനങ്ങളിലും പഠിതാക്കളുടെ സൗകര്യം കണക്കിലെടുത്തുമാണ്‌ ക്ലാസുകള്‍ നല്‍കിയത്‌. അക്ഷരലക്ഷം പാസായവര്‍ക്ക്‌ നാലാംതരം തുല്യതാ പരീക്ഷയ്‌ക്ക് അപേക്ഷിക്കാന്‍ കഴിയും. ജില്ലാതല ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 10 ന്‌ മണിട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ സനില്‍ നിര്‍വഹിക്കും.

Ads by Google
Advertisement
Sunday 05 Aug 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW