Friday, September 14, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.24 AM

ആമ്പല്ലൂരില്‍ ഉയരുമോ ഇലട്രോണിക്‌സ് പാര്‍ക്ക്‌...

മുളന്തുരുത്തി: സംസ്‌ഥാനത്തെ വന്‍ വ്യവസായ സംരഭമായ ആമ്പല്ലൂര്‍ ഇലട്രോണിക്‌സ് ഹാര്‍ഡ്‌ വെയര്‍ പാര്‍ക്കിന്‌ കോടികളുടെ ഫണ്ട്‌ അനുവദിച്ചിട്ടും പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ അധികൃതര്‍ക്ക്‌ കഴിയാത്തത്‌ വന്‍കിട വ്യവസായ സാധ്യതക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. ഇലട്രോണിക്‌സ് മേഖലയിലെ വന്‍ തൊഴില്‍ സാധ്യതക്കാണ്‌ ഇത്‌ മങ്ങലേല്‍പ്പിച്ചിരിക്കുന്നത്‌. ചുരുങ്ങിയത്‌ നൂറ്‌ ഏക്കര്‍ സ്‌ഥലമെങ്കിലും വേണ്ടിടത്ത്‌ അതിന്റെ പകുതി പോലും ഭൂമി ഏറ്റെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എന്നാല്‍ ഇടയ്‌ക്കിടെ പദ്ധതിയുടെ പേരില്‍ കോടികള്‍ അനുവദിക്കുന്നുമുണ്ട്‌.പദ്ധതിക്ക്‌ വേണ്ടി 2017-18 സാമ്പത്തീക വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 90 കോടി രൂപ ചെലവാക്കാതെ വന്നതിനെ തുടര്‍ന്ന്‌ പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ തുക ഇപ്പോള്‍ വീണ്ടും ജില്ലാ കലക്‌ടര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവായതായി എം എല്‍ എ അനൂപ്‌ ജേക്കബ്‌ അറിയിച്ചു. മെഗാ ഇന്‍ഫ്രാക്‌ച്ചര്‍ ഡവലപ്‌മെന്റ്‌ പ്ര?ജക്‌ട് (എംഡിപി) മുഖേനയായിരുന്നു തുക അനുവദിച്ചത്‌.ഈ തുക ഉപയോഗിച്ച്‌ പദ്ധതിക്കാവശ്യമായ സ്‌ഥലമേറ്റെടുപ്പ്‌ വേഗത്തിലാക്കാന്‍ കഴിയും. സ്‌റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ നിര്‍വാഹണ ഏജന്‍സിയായ കെഎസ്‌ഐഡിസിക്ക്‌ ഇളവ്‌ നല്‍കിയും ഉത്തവായതായി എം എല്‍ എ അറിയിച്ചു.
2010 ല്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തുടക്കമിട്ട പദ്ധതി യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുന്നോട്ട്‌ പോയെങ്കിലും സ്‌ഥലം ഏറ്റെടുക്കുന്നത്‌ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
334 എക്കര്‍ സ്‌ഥലത്ത്‌ ആരംഭിക്കാനിരുന്ന പദ്ധതിയില്‍ നൂറ്‌ ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ്‌ പ്രാരംഭ ഘട്ടത്തില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ആലോചിച്ചത്‌ ഏതാനും ഭൂഉടമകളില്‍ നിന്നും സ്‌ഥലം ഏറ്റെടുക്കുകയും മറ്റ്‌ ഉടമകളുമായി വില സംബന്ധിച്ച്‌ ധാരണയിലെത്തകയും ചെയ്‌തിരുന്നു.സ്‌ഥലം ഏറ്റെടുത്ത്‌ അടിസ്‌ഥാന സൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. കേരള വ്യവസായ വികസന കോര്‍പ്പറേഷനായ കെഎസ്‌ഐഡിസിക്കാണ്‌ പദ്ധതിയുടെ ചുമതല.പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അഭ്യസ്‌തവിദ്യരായ ആയിരക്കണക്കിന്‌ യുവാക്കള്‍ക്ക്‌ തൊഴില്‍ സാധ്യതയും ഇലട്രോണിക്‌സ് ഉല്‍പ്പന മേഖലയില്‍ സംസ്‌ഥാനത്ത്‌ വന്‍ വ്യവസായ സംരഭവുമായി മാറും.സംസ്‌ഥാനത്തിന്‌ മാത്രമല്ല ഇലട്രോണിക്‌സ് ഉല്‍പ്പന്ന മേഖലയില്‍ രാജ്യത്ത്‌ വന്‍ കുതിച്ചു ചാട്ടത്തിനും സാധ്യതയേറും.
വന്‍കിട വ്യവസായ കമ്പനികളെ കൂടാതെ ചെറുകിട യൂണീറ്റുകളും ഇലട്രോണിക്‌സ് പാര്‍ക്കില്‍ ഇടം നേടും. ഒറിജിനല്‍ എക്വിപ്‌മെന്റ്‌ മാനുഫാക്‌ചറേഴ്‌സ്, കോണ്‍ട്രാക്‌ട് മാനുഫാക്‌ചറേഴ്‌സ്, ഡിസൈന്‍ ഡവലപ്‌മെന്റ്‌, റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌, സെമികണ്ടക്‌ടര്‍ മാനുഫാക്‌ചറേഴ്‌സ്, തുടങ്ങിയ യൂണീറ്റുകളും ഡിസ്‌പ്ലേ ടെക്‌നോളജീസ്‌, എന്റര്‍ടെയിന്‍മെന്റ്‌ ഇലട്രോണിക്‌സ്, പാസീവ്‌കം പോണന്റ്‌സ്, ഒപ്‌റ്റിക്കല്‍ സ്‌റ്റേജ്‌ ഡിവൈസസ്‌, ടെലികോം എക്വിപ്‌മെന്റ്‌ സ്‌, ട്രാന്‍സ്‌മിഷന്‍ സിഗ്നലിങ്‌ എക്വിപ്‌മെന്റ്‌സ് തുടങ്ങിയവയും ഹാര്‍ഡ്‌ വെയര്‍ പാര്‍ക്കിലുണ്ടാവും.2020 ഓടെ ഇന്ത്യയില്‍ ഇലക്രേ്‌ടാണിക്‌സ് ഹാര്‍ഡ്‌ വെയര്‍ ഉല്‍പ്പാദനം 104 ബില്യണ്‍ ഡോളറിന്റെതായി ഉയരുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇപ്പോള്‍ 30 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നമാണ്‌ ആവശ്യമായിരിക്കുന്നത്‌.
എന്നാല്‍ രാജ്യത്ത്‌ നിര്‍മ്മിക്കുന്നത്‌ 16 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്‌ ബാക്കി ആവശ്യമായി വരുന്ന ഇലട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വിദേശത്ത്‌ നിന്നും ഇറക്കുമതി ചെയ്യുകയാണ്‌.
ആമ്പല്ലൂരില്‍ ഇലട്രോണിക്‌സ് ഹാര്‍ഡ്‌ വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതോടെ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനം ഉയരുകയും ഇറക്കുമതി ചെലവ്‌ ഒഴിവാക്കപ്പെടുകയും ചെയ്യും. എട്ട്‌ വര്‍ഷം മുമ്പ്‌എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതി മരവിച്ച്‌ കിടക്കുകയാണെന്ന പ്രചാരണം ശക്‌തമായതിനെ തുടര്‍ന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആമ്പല്ലൂര്‍ ഇലട്രോണിക്ക്‌സ് ഹാര്‍ഡ്‌ വെയര്‍ പാര്‍ക്കിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വ്യവസായ മന്ത്രി എ.സി. മൊയ്‌തീന്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക്‌ മാസങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വീഴ്‌ചയാണ്‌ ആമ്പല്ലൂര്‍ ഇലട്രോണിക്‌സ് പാര്‍ക്ക്‌ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ കാലതാമസമെടുക്കുന്നതെന്ന്‌ അനൂപ്‌ ജേക്കബ്‌ എംഎല്‍എ ആരോപിച്ചു.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുകയാണ്‌ ആദ്യംവേണ്ടതെന്നും എംഎല്‍എ പറഞ്ഞു.അഭ്യസ്‌ഥവിദ്യരായ ആയിരങ്ങള്‍ക്ക്‌ തൊഴില്‍ സാധ്യത വിഭാവനം ചെയ്യുന്ന ആമ്പല്ലൂര്‍ ഇലട്രോണിക്‌ ഹാര്‍ഡ്‌ വെയര്‍ പാര്‍ക്ക്‌ എന്ന വന്‍കിട പദ്ധതി ഒച്ചിഴയും വേഗതയിലായതോടെ സംസ്‌ഥാനത്തെ വന്‍കിട വ്യവസായ സംരഭമാണ്‌ അനിശ്‌ചിതത്വത്തിലാവുന്നത്‌.

സുഭാഷ്‌ ആരക്കുന്നം

Ads by Google
Advertisement
Sunday 05 Aug 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW