Friday, September 14, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.24 AM

ദേശീയ വിരവിമുക്‌തദിനം 10 ന്‌ജില്ലയില്‍ 7,38,682 കുട്ടികള്‍ക്ക്‌ വിരക്കെതിരെ ഗുളിക നല്‍കും

കൊച്ചി: ദേശീയ വിരവിമുക്‌ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 1 വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 7,38,682 കുട്ടികള്‍ക്ക്‌ 10 ന്‌ വിരക്കെതിരെയുള്ള ഗുളിക നല്‍കുന്നതാണ്‌.
അങ്കണവാടികള്‍, പ്ലേസ്‌കൂളുകള്‍, സര്‍ക്കാര്‍, എയിഡഡ്‌, അണ്‍ എയിഡഡ്‌, സി.ബി.എസ.്‌ഇ., ഐ.സി.എസ.്‌ഇ. സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, കോളജുകള്‍, എന്നിവിടങ്ങളിലാണ്‌ ഗുളിക വിതരണം ചെയ്യുക.
വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്‌തമായാണ്‌ ദേശീയ വിരവിമുക്‌ത ദിനം സംഘടിപ്പിക്കുന്നത്‌. വിരബാധയില്ലാത്ത കുട്ടികള്‍ ആരോഗ്യമുള്ള കുട്ടികള്‍ എന്നതാണ്‌ ദിനാചരണസന്ദേശം.
പൊതുശുചിത്വ നിലവാരത്തിന്റെയും ശുചിത്വശീലങ്ങളുടെയും അപര്യാപ്‌തത മൂലം നമ്മുടെ നാട്ടില്‍ മണ്ണിലൂടെ പകരുന്ന വിരശല്യം സര്‍വ്വസാധാരണമാണ്‌. വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച്‌ ആഹാരം കഴിക്കുമ്പോഴും കളികളില്‍ ഏര്‍പ്പെടുമ്പോഴും ശുദ്ധമല്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോഴും ശരീരത്തില്‍ വിരകള്‍ ധാരാളമായി പ്രവേശിക്കുന്നുണ്ട്‌.
വിരകള്‍ കുട്ടികളുടെ വന്‍കുടലില്‍ വളരുകയും, കുട്ടികള്‍ക്ക്‌ ആഹാരത്തില്‍ നിന്നും ലഭിക്കേണ്ടതായ പോഷകഘടങ്ങളുടെ നല്ലൊരു പങ്ക്‌ അപഹരിക്കുകയും ചെയ്യുന്നു. അതിനാല്‍, വിരശല്യം ബാധിച്ച കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്‌, പഠനത്തില്‍ ഏകാഗ്രതയില്ലായ്‌മ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. കുട്ടികളിലെ മാനസികവും ശാരീരികവുമായ വളര്‍ച്ച മുരടിക്കുന്നതിനും പഠനകാര്യങ്ങളില്‍ താത്‌പര്യക്കുറവുണ്ടാകുന്നതിനും ഇത്‌ കാരണമായി തീരാറുണ്ട്‌. 6 മാസം ഇടവിട്ട്‌ ആല്‍ബണ്‍ഡസോള്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ കുട്ടികളിലെ വിരശല്യം പൂര്‍ണമായി തടയുവാന്‍ സാധിക്കും.
ഒരു വയസിനും രണ്ട്‌ വയസിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക്‌ പകുതി ഗുളിക (200 എം.ജി) ഒരു ടേബിള്‍ സ്‌പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ്‌ നല്‍കേണ്ടത്‌. 2 വയസ്‌ മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400എം.ജി) ഒരു ഗ്ലാസ്‌ തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ്‌ കഴിക്കേണ്ടത്‌. പനിയോ മറ്റസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളികകള്‍ കഴിക്കേണ്ടതാണ്‌. സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ നല്‌കുന്നതാണ്‌.
ഓഗസ്‌റ്റ് 10 ന്‌ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ 17 ന്‌ നടക്കുന്ന സമ്പൂര്‍ണ വിരവിമുക്‌തദിനത്തില്‍ ഗുളികകള്‍ നല്‌കുന്നതാണ്‌.

Ads by Google
Advertisement
Sunday 05 Aug 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW