Wednesday, November 14, 2018 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.24 AM

ജില്ലാ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌റെക്കോഡ്‌ വേട്ടയില്‍ പെണ്‍കുട്ടികള്‍ മുന്നില്‍

കൊച്ചി: 62-ാമത്‌ ഡോ. ടോണി ഡാനിയല്‍ മെമ്മോറിയല്‍ ജില്ലാ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡ്‌ വേട്ടയില്‍ കരുത്ത്‌ തെളിയിച്ച്‌ പെണ്‍കുട്ടികള്‍. ആദ്യദിനത്തില്‍ പിറന്ന ഒമ്പത്‌ റെക്കോഡുകളില്‍ ഏഴെണ്ണവും പെണ്‍കുട്ടികളുടേതായിരുന്നു. ലോങ്‌ ജംപ്‌, ഷോട്ട്‌പുട്ട്‌ ഇനങ്ങളില്‍ മൂന്ന്‌ പതിറ്റാണ്ട്‌ പഴക്കമുള്ള റെക്കോഡുകളാണ്‌ പെണ്‍കുട്ടികള്‍ തിരുത്തി കുറിച്ചത്‌. അഞ്ച്‌ റെക്കോഡോടെ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമി റെക്കോഡ്‌ വേട്ടയിലും മുന്നിട്ടു നിന്നു.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ 12.60 സെക്കന്‍ഡില്‍ നവദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ഭാവിക വി.എസ.്‌ റെക്കോഡ്‌ നേട്ടം കരസ്‌ഥമാക്കി. 11 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോതമംഗലം സെന്റ്‌ജോര്‍ജ്‌ എച്ച്‌.എസ്‌.എസിന്‌ വേണ്ടി ഇന്ദുലേഖ എം. സ്‌ഥാപിച്ച റെക്കോഡ്‌ സമയമാണ്‌ ഭാവിക മറികടന്നത്‌. 400 മീറ്ററില്‍ 56.90 സെക്കന്‍ഡില്‍ മേഴ്‌സിക്കുട്ടന്‍ അക്കാഡമിയിലെ സാന്ദ്ര എസ.്‌ റെക്കോഡിട്ടു. രണ്ടാമതെത്തിയ ഇതേ അക്കാഡമിയിലെ ഗൗരി നന്ദനയും പഴയ റെക്കോഡ്‌ സമയമായ 57.60 സെക്കന്‍ഡ്‌ മറി കടന്നു. അണ്ടര്‍ 20 വനിതകളുടെ 100 മീറ്റര്‍ മത്സരത്തില്‍ 31 വര്‍ഷം പഴക്കമുള്ള റെക്കോഡാണ്‌ തകര്‍ക്കപ്പെട്ടത്‌. 12.50 സെക്കന്‍ഡില്‍ ഓടിയെത്തിയ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ നിമ്മി ബിജുവാണ്‌ റെക്കോഡ്‌ നേട്ടത്തിന്‌ അര്‍ഹയായത്‌. വനിതകളുടെ 800 മീറ്റര്‍ മത്സരത്തില്‍ 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്‌ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിക്ക്‌ വേണ്ടി ലേഖ ഉണ്ണി മറികടന്നു. 2 മിനിട്ട്‌ 17.50 സെക്കന്‍ഡിലാണ്‌ റെക്കോഡ്‌ നേട്ടം. 2 മിനിട്ട്‌ 22.40 സെക്കന്‍ഡില്‍ രണ്ടാമതെത്തിയ അശ്വനി രാജ്‌ കെ.യും പഴയ റെക്കോഡ്‌ സമയം മറികടന്നു.
2004ല്‍ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ.്‌എസിനു വേണ്ടി ഡെസ്‌റ്റി സണ്ണി സ്‌ഥാപിച്ച 2 മിനിട്ട്‌ 23.40 സെക്കന്‍ഡാണ്‌ ഇതോടെ പഴങ്കഥയായത്‌. വനിതകളുടെ ഷോട്ട്‌പുട്ട്‌ മത്സരത്തില്‍ മുപ്പത്‌ വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്‌ തിരുത്തി കുറിച്ചത്‌. 11.80 മീറ്റര്‍ എറിഞ്ഞ്‌ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ നെല്‍സാമോള്‍ പി. സജിയാണ്‌ റെക്കോഡ്‌ നേട്ടം കരസ്‌ഥമാക്കിയത്‌. 10000 മീറ്ററില്‍ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ശ്വേത കെ. 41 മിനിട്ട്‌ 39.50 സെക്കന്‍ഡില്‍ റെക്കോഡിട്ടു. ഹൈജംപില്‍ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ്‌ സെന്‍ട്രല്‍ എക്‌സൈസിലെ ലിബിയ ഷാജി 1.75 മീറ്റര്‍ മറി കടന്ന്‌ റെക്കോഡിട്ടു. നവാദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ എയ്‌ഞ്ചല്‍ പി. ഷാജിയും ഇതേ ദൂരം മറികടന്നു. അണ്ടര്‍-18 ആണ്‍കുട്ടികളുടെ വിഭാഗം ജാവലിന്‍ത്രോയില്‍ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ജിബിന്‍ തോമസ്‌ റെക്കോഡിട്ടു.
56.78 മീറ്ററെറിഞ്ഞാണ്‌ ജിബിന്‍ റെക്കോഡ്‌ നേട്ടം സ്വന്തമാക്കിയത്‌. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജിലെ 7.04 മീറ്റര്‍ ദൂരം ചാടി റെക്കോഡിട്ടു. 6.86 മീറ്ററാണ്‌ പഴയ റെക്കോഡ്‌.

വനിതകളുടെ ഷോട്ട്‌പുട്ട്‌ മത്സരം:
റെക്കോഡ്‌ തിരുത്തി നെല്‍സാമോള്‍

കൊച്ചി: വനിതകളുടെ ഷോട്ട്‌പുട്ട്‌ മത്സരത്തില്‍ 30 വര്‍ഷം പഴക്കമുള്ള റെക്കോഡ്‌ തിരുത്തിക്കുറിച്ച്‌ നെല്‍സാമോള്‍ പി. സജി. 62-ാമത്‌ എറണാകുളം ജില്ലാ അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിലാണ്‌ നെല്‍സയുടെ നേട്ടം. 11.80 മീറ്റര്‍ ദൂരമെറിഞ്ഞാണ്‌ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിലെ നെല്‍സാമോള്‍ റെക്കോഡ്‌ നേട്ടം കരസ്‌ഥമാക്കിയത്‌. എറണാകുളം ജില്ലാ അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പില്‍ 1988ല്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് കോളജിലെ സിബി വര്‍ഗീസെറിഞ്ഞ 10.60 മീറ്റര്‍ ദൂരമാണ്‌ പഴങ്കഥയായത്‌. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ നാഷണല്‍ മീറ്റില്‍ മൂന്നാമതെത്തി നല്‍സാമോള്‍ മികച്ച വിജയം കരസ്‌ഥമാക്കിയിരുന്നു. സൗത്ത്‌ സോണ്‍മീറ്റില്‍ ഒന്നാം സ്‌ഥാനതെത്തിയാണ്‌ നെല്‍സ മികവ്‌ തെളിയിച്ചത്‌.
12.34 മീറ്ററാണ്‌ താരത്തിന്റെ മികച്ച ദൂരം. രാജ്യത്തിന്‌ വേണ്ടി മെഡല്‍ സ്വന്തമാക്കണമെന്നാണ്‌ ഏറ്റവും വലിയ ആഗ്രഹം. ഇടുക്കി പാറത്തോട്ട്‌ പാറേക്കാട്ടില്‍ സജിയുടെയും സൂസിയുടെയും മൂന്നാമത്തെ മകളും മാര്‍ അത്തനേഷ്യസ്‌ കോളജിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനിയുമാണ്‌. നെല്‍സാ മോള്‍. 11.64 മീറ്റര്‍ ദൂരമെറിഞ്ഞ്‌ രണ്ടാം സ്‌ഥാനത്തെത്തിയ മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ തന്നെ നീന എലിസബത്ത്‌ ബേബിയും പഴയ റെക്കോഡ്‌ ദൂരം മറികടന്നു. അണ്ടര്‍ 20 വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 12.50 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത് മാര്‍ അത്തനേഷ്യസ്‌ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ നിമ്മി ബിജുവും റെക്കോര്‍ഡ്‌ കരസ്‌ഥമാക്കി. 1987ല്‍ പിഎസി പെരുമ്പാവൂരിന്‌ വേണ്ടി സജിനി സെബാസ്‌റ്റ്യന്‍ സ്‌ഥാപിച്ച റെക്കോഡാണ്‌ നിമ്മി മറികടന്നത്‌.

Ads by Google
Advertisement
Sunday 05 Aug 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW