കൊല്ലം: ഇക്കൊല്ലത്തെ ജില്ലാതല ഓണം-ബക്രീദ് ഖാദിമേളക്ക് തുടക്കമായി.
കര്‍ബല ജങ്ഷനിലെ ജില്ലാ ഖാദിവ്യവസായ ഓഫീസ് അങ്കണത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
റെഡിമെയ്ഡ് വസ്ത്രങ്ങളിലൂടെ ആധുനീകരിക്കുന്ന ഖാദിമേഖല അടുത്തവര്‍ഷം സ്വയംപര്യാപ്തത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷതവഹിച്ചു.
ആദ്യവില്പന മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു. കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ഖാദിബോര്‍ഡ് അംഗം കെ.എം. ചന്ദ്രശര്‍മ,
ഡയറക്ടര്‍ കെ.എസ്. പ്രദീപ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഖാദി ബോര്‍ഡ് സെക്രട്ടറി ടി.വി. കൃഷ്ണകുമാര്‍, പ്രോജക്ട്ഓഫീസര്‍ എന്‍. ശ്രീകണ്ഠന്‍നായര്‍, കരിങ്ങന്നൂര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.