Friday, September 14, 2018 Last Updated 55 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.22 AM

കയര്‍ഷെഡ്‌ നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കരുനാഗപ്പള്ളി: പണിക്കര്‍കടവിനു തെക്കുവശം കുന്നുംപുറം ക്ഷേത്രത്തിന്‌ സമീപം പ്രവര്‍ത്തിച്ചുവരുന്ന കോഴിക്കോട്‌ കയര്‍ വ്യവസായ സഹകരണസംഘം കയര്‍ഷെഡിന്റെ തൂണുകളും ഇലക്ര്‌ടിക്‌ റാട്ടുകളുടെ വൈദ്യുതി കണക്ഷനും ഉള്‍പ്പെടെ നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇതു സംബന്ധിച്ചു സംഘം ഭരണസമിതി കരുനാഗപ്പള്ളി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധ സംഘം പരിസരത്തു ചൂതുകളിയും മദ്യപാനവും നടത്തുന്നതായി പരാതിയില്‍ പറയുന്നു. പോലീസ്‌ പട്രോളിങ്‌ ഏര്‍പ്പെടുത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ സഹകരണസംഘം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ മുനമ്പത്ത്‌ ഷിഹാബ്‌ അധ്യക്ഷത വഹിച്ചു. പി.രാജമ്മ, ശിവാനന്ദന്‍ കണ്ടത്തില്‍, റഹുമത്ത്‌, സെക്രട്ടറി ആതിര എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 04 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW