Monday, November 19, 2018 Last Updated 28 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.22 AM

പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; പണവും ആഭരണങ്ങളും കവര്‍ന്നു

കൊല്ലം: പൂട്ടിക്കിടന്ന വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും മോഷ്‌ടാക്കള്‍ കവര്‍ന്നു. പള്ളിമുക്ക്‌ പണിക്കര്‍ക്കുളം സ്വദേശി നിസാറിന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌.
നിസാറും കുടുംബവും വീടു പൂട്ടി ബന്ധുവിന്റെ വീട്ടില്‍ പോയ സമയത്താണ്‌ മോഷ്‌ടാക്കള്‍ അടുക്കള ഭാഗത്തെ കതക്‌ കുത്തിപ്പൊളിച്ച്‌ അകത്തു കടന്നത്‌. കിടപ്പുമുറിയിലെ അലമാരകള്‍ മോഷ്‌ടാക്കള്‍ കുത്തിതുറന്നു പരിശോധിച്ചു.
മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും മോഷ്‌ടാക്കള്‍ അപഹരിച്ചു.
7000 രൂപയും ആറു പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്‌ടപ്പെട്ടു. ബന്ധുവീട്ടില്‍ നിന്നും നിസാറും കുടുംബവും രാവിലെ വീട്ടിലെത്തിയപ്പോഴാണ്‌ കതക്‌ തുറന്ന നിലയില്‍ കണ്ടത്‌.
അലമാരയില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ ഉള്‍പ്പെടെ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്നു പോലീസില്‍ അറിയിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തി. ഇതിന്‌ മുമ്പും ഈ പ്രദേശത്ത്‌ പല വീടുകളിലും മോഷണം നടന്നിട്ടുണ്ട്‌.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ പോലീസ്‌ രാത്രികാല പട്രോളിങ്‌ നടത്തിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി പട്രോളിങ്‌ നടത്താറില്ലെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. ഇരവിപുരം പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Saturday 04 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW