Friday, September 14, 2018 Last Updated 53 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.22 AM

പരിമിതികളില്‍ നട്ടം തിരിഞ്ഞ്‌ പ്രീമെട്രിക്‌ ഹോസ്‌റ്റല്‍

ശാസ്‌താംകോട്ട: പരിമിതികളില്‍ നട്ടം തിരിയുകയാണ്‌ പെണ്‍കുട്ടികള്‍ താമസിക്കുന്ന പോരുവഴി പഞ്ചായത്തിലെ പട്ടികജാതി പ്രീമെട്രിക്‌ ഹോസ്‌റ്റല്‍.
കുന്നത്തൂര്‍ താലൂക്കില്‍ മൂന്ന്‌ പ്രിമെട്രിക്‌ ഹോസ്‌റ്റലുകളാണുള്ളത്‌. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സ്‌ഥാപിച്ച പോരുവഴിയിലെ പട്ടികജാതി ഹോസ്‌റ്റല്‍ കെട്ടിടം തകര്‍ച്ചയിലാണ്‌. അറ്റകുറ്റപണികള്‍ നടത്തിയിട്ടു കാലങ്ങളായി.
പോരുവഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച്‌ മുതല്‍ പ്ലസ്‌ടു വരെയുള്ള മുപ്പതോളം പെണ്‍കുട്ടികളാണ്‌ ഇവിടെ താമസിക്കുന്നത്‌. പത്ത്‌ മുറികളുള്ള ഇവിടെ മിക്കവയും മഴക്കാലമായതിനാല്‍ ചോര്‍ന്നോലിക്കും. കെട്ടിടത്തിന്റെ ഭിത്തികളിലൂടെ വെള്ളം കുട്ടികള്‍ കിടക്കുന്ന മുറികളിലേക്ക്‌ ഒഴുകുന്ന അവസ്‌ഥയാണ്‌.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്‌റ്റലിന്റെ മുറികളിലെ ജനാലകളുടെ ചില്ലുകള്‍ തകര്‍ന്ന നിലയിലും അടര്‍ന്ന്‌ പോവുകയും ചെയ്‌തു. മഴക്കാലത്ത്‌ ചോര്‍ച്ച പരിഹരിക്കുന്നതിനായി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ടിന്‍ ഷീറ്റുകള്‍ സ്‌ഥാപിച്ചെങ്കിലും ഷീറ്റുകള്‍ തകര്‍ന്ന നിലയിലാണ്‌.
ഇതുമൂലം കൂടുതല്‍ മഴവെള്ളം മുറികളിലേക്ക്‌ ഒലിച്ചിറങ്ങുന്നു. ഇവിടെ സ്‌ഥിച്ച സോളാര്‍ പ്ലാന്റും ഉപയോഗശൂന്യമായി. വൈദ്യുതി മുടക്കവും പതിവാണ്‌.
ഇടമില്ലാത്തതിനാല്‍ ജീവനക്കാരും കുട്ടികളുടെ മുറികളിലാണു താമസിക്കുന്നത്‌. ജീവനക്കാര്‍ക്ക്‌ താമസിക്കാന്‍ പ്രത്യേകം നിര്‍മിച്ച കെട്ടിടത്തില്‍ ഹോസ്‌റ്റലിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ നിക്ഷേപിക്കുന്നു. രാത്രി ചുമതലയുള്ള മെട്രണ്‍ ഉള്‍പ്പെടെ ആറു ജിവനക്കാരാണ്‌ ഇവിടെയുള്ളൂ. പെണ്‍കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ പരിശോധിക്കേണ്ട പ്രമോട്ടറുമാരുടെ കാലാവധി കഴിഞ്ഞിട്ടും നിയമനം നടത്താന്‍ അധികാരികള്‍ തയാറാവുന്നില്ല.

Ads by Google
Advertisement
Saturday 04 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW