Saturday, November 17, 2018 Last Updated 37 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.22 AM

അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന്‌ ആവശ്യം

ഓയൂര്‍: വെളിയം പഞ്ചായത്തിലെ മറവന്‍കോട്‌ ഐ.എച്ച്‌.ഡി.പി കോളനിയിലെ പട്ടികജാതി ഭൂരഹിതര്‍ക്ക്‌ അനുവദിച്ച ഭൂമി ഭൂമാഫിയകള്‍ കൈയേറിയതായും ഇവരില്‍നിന്നും ഭൂമി മോചിപ്പിച്ച്‌ അര്‍ഹതയുള്ളവര്‍ക്കു നല്‍കണമെന്നും ആര്‍.എസ്‌.പി. കായില ബ്രാഞ്ച്‌ സമ്മേളനം റവന്യു വകുപ്പിനോട്‌ ആവശ്യപ്പെട്ടു. മേമംഗലത്ത്‌ നടന്ന ബ്രാഞ്ച്‌ സമ്മേളനം ആര്‍.എസ്‌.പി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയംഗം മുട്ടറ ബിജു ഉദ്‌ഘാടനം ചെയ്‌തു. വെളിയം ഉദയകുമാര്‍, രാഗേഷ്‌ ചൂരക്കോട്‌, എം.എസ്‌. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രാഞ്ച്‌ സെക്രട്ടറിയായി പ്രസന്നനെയും അസി. സെക്രട്ടറിയായി ബിനുക്കുട്ടനെയും തെരഞ്ഞെടുത്തു.

Ads by Google
Advertisement
Saturday 04 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW