Friday, September 14, 2018 Last Updated 53 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.22 AM

കൊല്ലം-തിരുമംഗലം ദേശീയപാത; അടിയന്തര സര്‍വേ തുടങ്ങി

പുനലൂര്‍: മഴയില്‍ തകര്‍ന്ന്‌ ഇടിഞ്ഞുതാണ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തെന്മല എം.എസ്‌.എല്‍ ഭാഗം പണിയുന്നതിനായി അടിയന്തര സര്‍വേ തുടങ്ങി.
ഈ ഭാഗത്ത്‌ മണല്‍ചാക്ക്‌ അടുക്കിയാണ്‌ ഗതാഗതം സുഗമമാക്കിയിരിക്കുന്നത്‌. കേരള-തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളില്‍ 10 ടണ്ണില്‍ കുടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ തടയുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തെന്മലയിലും വാഹനങ്ങള്‍ തടയുന്നതിനായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്‌.
എന്നാല്‍ പോലീസു്‌കാര്‍ക്ക്‌ യാതൊരുവിധ അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌.
കഴുതുരുട്ടി ആറില്‍ വെള്ളമൊഴുക്ക്‌ ശക്‌തമായതോടെ സംരക്ഷണഭിത്തി വീണ്ടും ഇടിയുമോയെന്നും സമീപ ഭാഗത്ത്‌ അപകട ഭീഷണിയുണ്ടോയെന്നും സര്‍വേയുടെ ഭാഗമായി പരിശോധിക്കും.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാലതാമസം ഉണ്ടായാല്‍ ഓണവും ശബരിമല സീസണിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കും. റെയില്‍വേയുമായി ചേര്‍ന്ന്‌ റോഡിന്റെ വശത്തെ പാറകള്‍ നീക്കം ചെയ്യുകയാണ്‌ അടിയന്തര മാര്‍ഗം .ഇതിനായി ആര്യങ്കാവ്‌ പുതിയ റെയില്‍വേ സ്‌റ്റേഷന്‌ സമീപം വരെ പാതക്ക്‌ വീതി കൂട്ടുന്നതിനും നടപടി വേണമെന്നും ഇതിനായി ജനപ്രതിനിധികള്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഇതുവഴി അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിച്ചതോടെ പലവ്യജ്‌ഞനങ്ങള്‍ക്കും പച്ചക്കറിക്കും വില കൂടാന്‍ സാധ്യതയുണ്ട്‌.

Ads by Google
Advertisement
Saturday 04 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW