Friday, September 14, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

ഓടുന്ന കാറിന്‌ മുകളിലേക്ക്‌ തേക്ക്‌ കടപുഴകി വീണു

uploads/news/2018/08/238659/3.jpg

മൂവാറ്റുപുഴ: ശക്‌തിയായ കാറ്റിലും മഴയിലും തേക്ക്‌ കടപുഴകി കാറിന്‌ മുകളിലേക്ക്‌ വീണു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിയോടെ പേഴയ്‌ക്കാപ്പിള്ളി പായിപ്ര കവലയ്‌ക്കു സമീപമാണ്‌ സംഭവം. കല്ലുവെട്ടിക്കുഴി സനൂപും കുടുംബവും സഞ്ചരിച്ച കാറിന്റെ മുകളില്‍ മുന്‍ ഭാഗത്താണ്‌ തേക്ക്‌ വീണത്‌. ആര്‍ക്കും പരുക്കില്ല.
സെക്കന്റുകളുടെ വ്യത്യാസത്തിലാണ്‌ സനൂപും കുടുംബവും രക്ഷപ്പെട്ടത്‌. പായിപ്ര നെല്ലിക്കുഴി റോഡില്‍ ഓട്ടോറിക്ഷ സ്‌റ്റാന്‍ഡിനു സമീപമാണ്‌ തേക്കമരം വീണത്‌. കാറിന്‌ മുകളിലേക്ക്‌ തേക്കുമരം വീണതോടെ ഈ റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
മരം വീണതിനെ തുടര്‍ന്ന്‌ ഇലക്‌ട്രിക്‌ ലൈനുകള്‍ പൊട്ടിവീണതോടെ വൈദ്യുതിയും ഇല്ലാതായി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ മൂവാറ്റുപുഴയില്‍ നിന്നും ഫയര്‍ ഓഫീസര്‍ ജോണ്‍ ജി. പ്ലാക്കലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി മരം മുറിച്ചുമാറ്റിയതോടെയാണ്‌ ഗതാഗതം പുന:സ്‌ഥാപിച്ചത്‌. വൈദ്യുതി ജീവനക്കാരെത്തി വൈദ്യുതി തടസവും നീക്കം ചെയ്‌തു.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW