Wednesday, November 21, 2018 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

uploads/news/2018/08/238658/2.jpg

നേര്യമംഗലം: നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രികളടക്കമുള്ള യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊച്ചി-ധനുഷ്‌ ക്കോടി ദേശീയപാതയില്‍ അഞ്ചാംമൈല്‍ ആദിവാസി കുടിക്കു സമീപം ഇന്നലെ വൈകിട്ട്‌ നാലിനായിരുന്നു അപകടം. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക്‌ വരുമ്പോള്‍ എതിരെ വന്ന വാഹനത്തിനു സൈഡു കൊടുക്കുമ്പോഴാണ്‌ കാര്‍ നിയന്ത്രണം വിട്ട്‌ കൊക്കയിലേക്ക്‌ മറിഞ്ഞത്‌. പത്ത്‌ അടി താഴ്‌ചയിലേക്ക്‌ പതിച്ച കാര്‍ ഈറ്റകുറ്റിയില്‍ തങ്ങി നിന്നതുമൂലം ദുരന്തം ഒഴിവാകുകയായിരുന്നു. റോഡില്‍ നിന്നും 500 അടി താഴ്‌ചയുള്ള പ്രദേശമാണ്‌ ഇവിടം. രണ്ടാഴ്‌ച മുന്‍പ്‌ ഇതേ സ്‌ഥലത്ത്‌ സ്വകാര്യ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞപ്പോഴും ഈറ്റകുറ്റിയില്‍ തങ്ങി നിന്നതുമൂലം വന്‍ അപകടം ഒഴിവാവുകയായിരുന്നു. ഇവിടെ റോഡിന്‌ നന്നേ വീതി കുറഞ്ഞ പ്രദേശമാണ്‌.
കൊടുംവളവുകളും ഇറക്കവും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്‌.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW