Thursday, November 22, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

പേടിസ്വപ്‌നമായി കള്ള്‌വണ്ടികള്‍ പായുന്നു...

uploads/news/2018/08/238657/1.jpg

കോതമംഗലം: പ്രശസ്‌ത ഗായികയും നര്‍ത്തകിയുമായിരുന്ന മഞ്‌ജുഷ മോഹന്‍ദാസിന്റെ വാഹനാപകടത്തിനിടയാക്കിയത്‌ ഒരു കള്ള്‌വണ്ടി.
കഴിഞ്ഞ 27ന്‌ പാലക്കാട്‌ നിന്നും കള്ള്‌കയറ്റി വന്ന പിക്കപ്പ്‌ വാന്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാലടി താണിപ്പുഴയില്‍ വച്ച്‌ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മഞ്‌ജുഷയേയും കൂടെയുണ്ടായിരുന്ന സഹപാഠി അഞ്‌ജനയേയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മഞ്‌ജുഷ കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു. പാലക്കാട്‌ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്ന തെങ്ങിന്‍കള്ള്‌ നിറച്ച ബാരലുകളുമായി സഞ്ചരിക്കുന്ന പിക്കപ്പ്‌ വാനുകളും മിനി ലോറികളും കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക്‌ എന്നും പേടിസ്വപ്‌നമാണ്‌.
എറണാകുളം ജില്ലയിലെ 523 പ്രവര്‍ത്തിക്കുന്ന കള്ള്‌ഷാപ്പുകളിലേക്ക്‌ മാത്രമായി ദിവസവും പാലക്കാടുനിന്നും കള്ളുമായിയെത്തുന്ന പിക്കപ്പ്‌ വാനുകളും ചെറു ലോറികളും 190 നടുത്താണ്‌. പാലക്കാട്‌ നിന്നും എറണാകുളം ജില്ലയിലെ ഏഴു എക്‌സൈസ്‌ സര്‍ക്കിളുകളിലേക്ക്‌ ഇവയ്‌ക്ക് ഓടിയെത്താനുള്ള സമയം അഞ്ചു മണിക്കൂറാണ്‌.
എറണാകുളം, കൊച്ചി, പറവൂര്‍, ആലുവ, കുന്നത്തുനാട്‌, കോതമംഗലം, മൂവാറ്റുപുഴ എന്നിവയാണ്‌ ജില്ലയിലെ എക്‌സൈസ്‌ സര്‍ക്കിളുകള്‍. എക്‌സൈസിന്റെ ആലത്തൂര്‍ ചെക്ക്‌പോസ്‌റ്റില്‍ പരിശോധന കഴിഞ്ഞ്‌ കടത്തിവിടുന്ന വാഹനങ്ങള്‍ രാവിലെ 6 മുതല്‍ വൈകിട്ട്‌ 3 വരെയുള്ള സമയങ്ങളിലേക്കാണ്‌ എക്‌സൈസ്‌ പെര്‍മിറ്റ്‌ നല്‍കുന്നത്‌.
ഏതാണ്ട്‌ അന്‍പതിനായിരത്തി അഞ്ഞൂറ്‌ ലിറ്റര്‍ കള്ള്‌ കടത്തിക്കൊണ്ടുവരുന്നതിനാണ്‌ ഇത്തരത്തില്‍ അനുമതി നല്‍കുന്നത്‌. എന്നാല്‍ ഇവയില്‍ ബഹുഭൂരിപക്ഷം വണ്ടികളും രാവിലെ 6ന്‌ മുന്‍പ്‌ തന്നെ പാലക്കാട്‌ നിന്നും ആലത്തൂര്‍ ചെക്ക്‌പോസ്‌റ്റ് കടക്കുന്നതായാണ്‌ വിവരം.
പാലക്കാടന്‍ കള്ള്‌ ഏറ്റവും പെട്ടെന്ന്‌ ഷാപ്പുകളിലെത്തിക്കുന്നതിനായി കോണ്‍ട്രാക്‌ടര്‍മാര്‍ നല്‍കുന്ന പ്രത്യേക പാരിതോഷികത്തിന്റെ പേരില്‍ വാഹന ഡ്രൈവര്‍മാര്‍ ദേശീയപാത ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ അമിത വേഗമെടുക്കുന്നുണ്ട്‌. ഇത്തരത്തില്‍ താമസിച്ചെത്തിയ ഒരു കള്ളുകയറ്റിയ വണ്ടിയാണ്‌ എം.സി. റോഡില്‍ കാലടിയില്‍ മഞ്‌ജുഷ മോഹന്‍ദാസിന്റെ മരണത്തിലേക്ക്‌ നയിച്ച അപകടത്തിന്‌ കാരണമായത്‌.
കള്ളുമായി വരുന്ന വാഹനങ്ങള്‍ക്ക്‌ ഒരു പെര്‍മിറ്റില്‍ രണ്ടു വണ്ടികള്‍ക്കാണ്‌ അനുമതി നല്‍കുന്നതെന്നിരിക്കെ അപകടങ്ങള്‍ ഉണ്ടായശേഷം വാഹനങ്ങള്‍ മാറിയാലും പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത അവസ്‌ഥയാണുള്ളത്‌.
ഒരു വാഹനം തകരാറിലായാലും കള്ളു കൊണ്ടുവരുന്നതിന്‌ തടസമുണ്ടാകരുതെന്നതുകൊണ്ടാണ്‌ എക്‌സൈസ്‌ വകുപ്പ്‌ രണ്ടു വാഹനങ്ങള്‍ക്കായി പെര്‍മിറ്റ്‌ നല്‍കുന്നത്‌. എന്നാല്‍ ഇത്‌ ദുരുപയോഗം ചെയ്യപ്പെടുകയാണ്‌.

സോണി നെല്ലിയാനി

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW