Wednesday, November 21, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

വൃക്കകള്‍ തകരാറിലായ വിദ്യാര്‍ഥി ചികിത്സാസഹായം തേടുന്നു

നെടുമ്പാശേരി: ഇരുവൃക്കകളും തകരാറിലായ ബി.ടെക്‌ വിദ്യാര്‍ഥി ചികിത്സ സഹായം തേടുന്നു. പട്ടികജാതി കുടുംബാംഗമായ ചെങ്ങമനാട്‌ നെടുവന്നൂര്‍ കാദര്‍പ്പടി വീട്ടില്‍ സുകുമാരന്‍-രംഗമണി ദമ്പതികളുടെ മകന്‍ രഞ്‌ജിത്തി(28)ന്റെ വൃക്കകളാണ്‌ തകരാറിലായിട്ടുള്ളത്‌. തമിഴ്‌നാട്ടില്‍ ബി.ടെക്കിന്‌ പഠിക്കുകയായിരുന്നു. അടുത്തിടെയാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടത്‌.
നാട്ടിലെത്തി എറണാകുളം ലിസി ആശുപത്രിയില്‍ വിദഗ്‌ധ പരിശോധന നടത്തിയപ്പോഴാണ്‌ രോഗം കണ്ടുപിടിച്ചത്‌. രഞ്‌ജിത്തിന്റെ ജീവന്‍ നില നിര്‍ത്താന്‍ അടിയന്തരമായി ഇരുവൃക്കകളും മാറ്റിവയ്‌ക്കണമെന്നും, അതിനായി ഏകദേശം അഞ്ചര ലക്ഷം വേണ്ടിവരുമെന്നും പരിശോധിച്ച വിദഗ്‌ധ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. എന്നാല്‍ സര്‍ക്കാര്‍ സഹായത്താല്‍ നിര്‍മ്മിച്ച ചെറിയ വീട്ടില്‍ രോഗിയായ സുകുമാരന്‍ കുലിപ്പണി ചെയ്‌ത് ഏറെ ക്ലേശിച്ചാണ്‌ മകനെ പഠിപ്പിക്കുകയും കുടുംബം പോറ്റുകയും ചെയ്‌തിരുന്നത്‌. മകന്റെ ചികിത്സക്ക്‌ പണം കണ്ടെത്താനാകാതെ വലഞ്ഞതോടെ ചെങ്ങമനാട്‌ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആശ ഏല്യാസ്‌ ചെയര്‍പെഴ്‌സനായും കെ.കെ. തങ്കപ്പന്‍ ജനറല്‍ കണ്‍വീനറുമായി രഞ്‌ജിത്ത്‌ ചികിത്സ സഹായ നിധി ജനകീയ സമിതിക്ക്‌ രൂപം നല്‍കിയിരിക്കുകയാണ്‌. ഇതിനായി ഫെഡറല്‍ ബാങ്ക്‌ ചൊവ്വര ശാഖയില്‍ ജോയിന്റ്‌ അക്കൗണ്ടും തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 21140100077493. ഐ.എഫ്‌.എസ്‌.സി. എഫ്‌.ഡി.ആര്‍.എല്‍. 0002114. ഫോണ്‍: 9497766108, 9447595584.
വിലാസം: ആശ ഏല്യാസ്‌ ( ചെയര്‍പെഴ്‌സണ്‍), രഞ്‌ജിത്ത്‌ ചികിത്സ സഹായ നിധി ജനകീയ സമിതി, നെടുവന്നൂര്‍, ചൊവ്വര-പി.ഒ, പിന്‍.683571.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW