Sunday, November 18, 2018 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

ഓണ്‍ലൈന്‍ പരിശോധന;പാസ്‌പോര്‍ട്ട്‌ നടപടികളില്‍ റൂറല്‍ പോലീസിന്‌ മുന്നേറ്റം

മൂവാറ്റുപുഴ: പാസ്‌പോര്‍ട്ട്‌ വേരിഫിക്കേഷന്‌ ഓണ്‍ലൈന്‍ സേവനം നടപ്പിലാക്കിയതോടെ റൂറല്‍ പോലീസിന്‌ രാജ്യത്ത്‌ തന്നെ മികച്ച മുന്നേറ്റം. ഒമ്പത്‌ മാസം മുമ്പ്‌ എറണാകുളം റൂറല്‍ പോലീസ്‌ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം കഴിഞ്ഞ മാസം മുതല്‍ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിച്ചിരിക്കുകയാണ്‌. രണ്ടു ദിവസം കൊണ്ട്‌ ജില്ലയില്‍ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കി ശ്രദ്ധേയമായ മുന്നേറ്റമാണ്‌ കഴിഞ്ഞ മാസം റൂറല്‍ പോലീസ്‌ സാദ്ധ്യമാക്കിയത്‌.
പാസ്‌പോര്‍ട്ട്‌ അപേക്ഷകളിന്മേല്‍, പോലീസ്‌ വേരിഫിക്കേഷന്‍ നടപടികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ്‌ ഓണ്‍ലൈന്‍ സംവിധാനത്തിന്‌ തുടക്കം കുറിച്ചത്‌. മാത്രവുമല്ല, ചില സ്‌ഥലങ്ങളില്‍ വേരിഫിക്കേഷന്റെ പേരില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ പരാതികള്‍ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. 21 ദിവസത്തിനകം പരിശോധന നടപടികള്‍ പോലീസ്‌ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ നിയമം. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇതു സാധ്യമായിരുന്നില്ല. ഇതുമൂലം 45 ദിവസത്തിനകം അപേക്ഷകന്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. വേരിഫിക്കേഷന്‍ നടപടികള്‍ക്കായി പോലീസിന്‌ കേന്ദ്രസര്‍ക്കാര്‍ ഒരു അപേക്ഷയില്‍ 150 രൂപ വീതം അനുവദിച്ചിരുന്നു. വൈകുന്നതു മൂലം പലപ്പോഴും ഈ പണം നഷ്‌ടപ്പെടുന്നതും പതിവായിരുന്നു. പൂര്‍ണമായും പേപ്പര്‍ രഹിതമായ സംവിധാനത്തിലൂടെയാണ്‌ ഇപ്പോള്‍ വേരിഫിക്കേഷന്‍ നടപടികള്‍.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW