Friday, September 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

കെ.എസ്‌.ആര്‍.ടി.സി. ജില്ലാ സര്‍വീസുകള്‍ ആപ്പിന്‌ കീഴിലാക്കുമെന്നു മന്ത്രി

കൊച്ചി: കെ.എസ്‌.ആര്‍.ടി.സിയുടെ സംസ്‌ഥാനത്താകെയുള്ള സര്‍വീസുകള്‍ ജി.പി.ആര്‍.എസ്‌ ഘടിപ്പിച്ച്‌ ആപ്പിനു കീഴിലാക്കുകയെന്നത്‌ പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ജില്ലാ സര്‍വീസുകളുടെ റൂട്ട്‌ ക്രമീകരിച്ച്‌ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു.
ചലോ ആപ്പിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുള്ള ആളുകള്‍ക്കും പൊതുഗതാഗത സൗകര്യങ്ങള്‍ ആകര്‍ഷകമാകുമെന്നാണ്‌ പ്രതീക്ഷയെന്നും അങ്ങനെ കെ.എസ്‌.ആര്‍.ടി.സിയുടെ അപകടകരമായ അവസ്‌ഥയില്‍നിന്നു തിരിച്ചുപോക്ക്‌ സാധ്യമാക്കാമെന്നും മന്ത്രി പറഞ്ഞു.
വര്‍ഷം തോറും 3% ആളുകള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്‌ സ്വകാര്യവാഹനങ്ങളിലേക്കു തിരിയുന്നുണ്ട്‌.
ഇതു തിരക്കും അപകടങ്ങളും വര്‍ധിപ്പിക്കും. വാഹനങ്ങള്‍ പെരുകുന്നത്‌ ഇന്ധനങ്ങളുടെ അമിത ഉപയോഗത്തിനു വഴിവയ്‌ക്കുന്നതിലൂടെ പരിസ്‌ഥിതിക്കും ദോഷകരമാണ്‌. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
കെ.എസ്‌.ആര്‍.ടി.സി. സി.എം.ഡി. ടോമിന്‍ ജെ. തച്ചങ്കരി, ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ കെ. പത്മകുമാര്‍, ജലഗതാഗത വകുപ്പ്‌ ഡയറക്‌ടര്‍ ഷാജി വി. നായര്‍, കൊച്ചി പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റിംഗ്‌ കമ്പനി കണ്‍വീനര്‍ കെ.ബി. സുനീര്‍, കെ.എം.ആര്‍.എല്‍. ഡയറക്‌ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, എ.യു.ടി.സി. സീനിയര്‍ അഡൈ്വസര്‍ കിഷോര്‍ നതാനി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW