Monday, November 19, 2018 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

ലൈസന്‍സ്‌ പുതുക്കി കിട്ടാന്‍ കാലതാമസംലൈസന്‍സില്ലാതെ രാസവളം, കീടനാശിനി വില്‍പന വ്യാപകം

കൊച്ചി: ജില്ലയില്‍ അനധികൃത രാസവളം, കീടനാശിനി വില്‍പന വ്യാപകം. ലൈസന്‍സ്‌ പുതുക്കി കിട്ടാത്ത കച്ചവടക്കാരാണ്‌ വ്യാപാരം തുടരുന്നത്‌. ലൈസന്‍സിനായി കൃഷി ഓഫീസില്‍ മാസങ്ങളായി അപേക്ഷ നല്‍കിയിട്ടും ലൈസന്‍സ്‌ പുതുക്കി കിട്ടുന്നില്ലെന്ന്‌ കച്ചവടക്കാര്‍ ആരോപിച്ചു. ലൈസന്‍സ്‌ ഇല്ലാത്ത വ്യാപാരികളെ കണ്ടുപിടിച്ച്‌ സ്‌ക്വാഡുകള്‍ സ്‌റ്റോപ്പ്‌ നല്‍കുന്നുമുണ്ട്‌.
ജില്ലാ കൃഷി ഓഫീസില്‍ നൂറുകണക്കിന്‌ ലൈസന്‍സ്‌ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. രാസവളം വില്‍പനക്കാരുടെ ലൈസന്‍സ്‌ മൂന്നുവര്‍ഷത്തിനുശേഷവും രണ്ടുവര്‍ഷം കഴിയുമ്പോള്‍ കീടനാശിനി വില്‍പനയുടെയും ലൈസന്‍സ്‌ പുതുക്കണമെന്നാണു ചട്ടം.
ജില്ലയില്‍ പല വില്‍പനക്കാരുടെയും ലൈസന്‍സ്‌ റദ്ദായിക്കഴിഞ്ഞു. ലൈസന്‍സ്‌ പുതുക്കാന്‍ കൃഷിഓഫീസര്‍മാര്‍ മുഖേന ജില്ലാ കൃഷിഓഫീസിലേക്ക്‌ എത്തിച്ച നൂറുകണക്കിന്‌ അപേക്ഷകള്‍ വകുപ്പില്‍ കെട്ടിക്കിടക്കുന്നതാണ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിനു തടസമാകുന്നതെന്ന്‌ ഡീലര്‍മാര്‍ ആരോപിക്കുന്നു. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ തള്ളിക്കളയുകയാണെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. സാധാരണ ഡിസംബര്‍ 31 നാണ്‌ ലൈസന്‍സ്‌ പുതുക്കിലഭിക്കേണ്ടത്‌. നിരവധി രേഖകള്‍ ലൈസന്‍സ്‌ പുതുക്കുന്നതായി സമര്‍പ്പിക്കണം. അപേക്ഷകളില്‍ പാകപ്പിഴകളുണ്ടെന്നു ചൂണ്ടിക്കാട്ടി തള്ളുന്ന സമീപനമാണ്‌ അധികാരികള്‍ പുലര്‍ത്തുന്നതെന്നും പരാതിയുണ്ട്‌. ഒരിക്കല്‍ അപേക്ഷ തള്ളിയാല്‍ ലൈസന്‍സ്‌ ലഭിക്കാന്‍ വീണ്ടും കാലതാമസമെടുക്കുമെന്നും ഡീലര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW