Friday, September 14, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.21 AM

കൊച്ചിയിലെ യാത്രാക്ലേശം 'ചലോ ആപ്പു'മായി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍

കൊച്ചി: കൊച്ചിയിലെ യാത്രാക്ലേശം ലഘൂകരിക്കാന്‍ മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. നഗരത്തില്‍ എവിടേക്കു യാത്ര ചെയ്യാനും ഇനി ബസിനോ ബോട്ടിനോ ഓട്ടോയ്‌ക്കോ വേണ്ടി കാത്തുനിന്നു സമയം കളയണ്ട. പൊതുഗതാഗതം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മൊബൈലില്‍ ചലോ എന്ന ആപ്പ്‌ ലഭ്യമാക്കും. കെ.എം.ആര്‍.എല്ലും യു.എം.ടി.സിയും ചേര്‍ന്ന്‌ ബസുകള്‍ക്കും ബോട്ടുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഉള്‍പ്പെടെ തത്സമയ ട്രാക്കിംഗ്‌ സേവനമാണ്‌ ഈ ആപ്പ്‌ നല്‍കുന്നത്‌.
ഇത്തരത്തില്‍പ്പെട്ട ആപ്‌ ഇന്ത്യയില്‍ ആദ്യമായാണ്‌ പുറത്തിറക്കുന്നത്‌. പൊതുഗതാഗത സംവിധാനങ്ങള്‍ സുഗമമായി ഉപയോഗിക്കുന്നതിനു സഹായിക്കുന്ന ചലോ ആപ്പ്‌ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. അര്‍ബന്‍ മാസ്‌ ട്രാന്‍സിറ്റ്‌ കമ്പനിയുടെ (യു.എം.ടി.സി) ആശയത്തിന്‌ ചലോ രൂപം നല്‍കിയ ഈ ആപ്പ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ സംയോജിത പൊതുഗതാഗത നയത്തിനു കീഴിലാണ്‌ കൊച്ചിയിലെത്തിയിരിക്കുന്നത്‌.
ഇലക്‌ട്രിക്‌
ഓട്ടോറിക്ഷകള്‍
ഈ മാസം
പുറത്തിറക്കും

കൊച്ചി: കെ.എം.ആര്‍.എല്‍. കൈനറ്റിക്‌ കമ്പനിയുമായി സഹകരിച്ച്‌ പരിസ്‌ഥിതി സൗഹൃദ ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകള്‍ ഈ മാസം പുറത്തിറക്കും.
ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും സ്‌ത്രീകള്‍ക്കും മുന്‍ഗണന നല്‍കി ഓട്ടോറിക്ഷകള്‍ നല്‍കാനാണ്‌ ലക്ഷ്യമിടുന്നതെന്നു കെ.എം.ആര്‍.എല്‍ എം.ഡി. എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങള്‍ സുഗമമായി ഉപയോഗിക്കുന്നതിനു സഹായിക്കുന്ന ചലോ ആപ്പ്‌ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്‌.ആര്‍.ടി.സിയെയും കൂടി ചലോ ആപ്പിന്റെ പരിധിയില്‍ കൊണ്ടുവരികയാണു ലക്ഷ്യം.
നഗരത്തിലെ 850-ല്‍ അധികം സ്വകാര്യ ബസുകളില്‍ ജി.പി.എസ്‌. ഘടിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. 15000-ല്‍ അധികം ഓട്ടോറിക്ഷകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. ഓട്ടോറിക്ഷകളിലും ഉടന്‍ ജി.പി.എസ്‌. ഘടിപ്പിക്കും. ജോലി സ്‌ഥലത്തേക്കു പോകാന്‍ യാത്രക്കാര്‍ക്ക്‌ കൊച്ചി മെട്രോ, ബസ്‌, ബോട്ട്‌, ഓട്ടോ, ടാക്‌സി സംവിധാനങ്ങള്‍ അടങ്ങുന്ന സമഗ്രമായ ഗതാഗത സംവിധാനം ലഭ്യമാക്കാനാണ്‌ കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നത്‌. കൊച്ചി മെട്രോയുടെ ആലുവ മുതല്‍ അങ്കമാലി വരെ മൂന്നാം ഘട്ടത്തിന്റെ പഠനം ആരംഭിച്ചുകഴിഞ്ഞു.
കലൂര്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട്‌ വഴി ഇന്‍ഫോ പാര്‍ക്ക്‌ വരെയുള്ള രണ്ടാംഘട്ടത്തിനുള്ള അനുമതിക്കായുള്ള റിപ്പോര്‍ട്ട്‌ കഴിഞ്ഞ തിങ്കളാഴ്‌ച്ച കേന്ദ്രത്തിനു സമര്‍പ്പിച്ചതായും മുഹമ്മദ്‌ ഹനീഷ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Saturday 04 Aug 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW