Friday, September 14, 2018 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

റോഡിലെ പാതാളക്കുഴി വാഹനങ്ങള്‍ക്ക്‌ അപകട ഭീഷണിയാവുന്നു

uploads/news/2018/08/238614/4.jpg

മട്ടന്നൂര്‍: വാഹനത്തിരക്കേറിയ ഉരുവച്ചാല്‍ മട്ടന്നൂര്‍ റോഡിലെ കുഴികള്‍ അപകട ക്കുഴിയായി മാറി. റോഡിലെ പാതാളക്കുഴികാരണം വാഹനാപകടങ്ങള്‍ക്ക്‌ വഴിവച്ചിരിക്കയാണ്‌. ഉരുവച്ചാല്‍ മട്ടന്നൂര്‍ റോഡില്‍ പഴശ്ശിയിലാണ്‌ റോഡ്‌ നിറയെ കുഴികള്‍ രൂപപ്പെട്ടത്‌. കനത്ത മഴയില്‍ റോഡിലേക്ക്‌ ഒഴുകി വന്ന ചരളും, മണ്ണും റോഡരികില്‍ നിറഞ്ഞ്‌ നില്‌ക്കുകയാണ്‌.ഇതിന്‍മേല്‍ ബൈക്ക്‌ യാത്രക്കാര്‍ കയറിപ്പോവുമ്പോള്‍ അപകടത്തില്‍പ്പെടുകയാണ്‌. വളവും ഇറക്കവുമായ സ്‌ഥലത്തെ കഴികളില്‍ വാഹനങ്ങള്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു പോകുമ്പോള്‍ എതിരെ നിന്നും വരുന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ ചെറുതും വലുതുമായ അപകടങ്ങളാണ്‌ നടക്കുന്നത്‌.
> കുഴികള്‍ രൂപപ്പെട്ട സ്‌ഥലത്തിനടുത്താണ്‌ രണ്ട്‌ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റോഡരികിലൂടെ നടന്നു പോവുന്നതും ജീവന്‌ ഭീഷണി നേരിടുകയാണ്‌. റോഡരിക്‌ കാട്‌ വളര്‍ന്നിരിക്കയാണ്‌
> വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ റോഡരികിലേക്ക്‌ കയറി നില്‌ക്കാന്‍ പോലും പറ്റാത്ത അവസ്‌ഥയിലാണ്‌. ചീറിപ്പായുന്ന വാഹനങ്ങള്‍ റോഡില്‍ നിറയെ കുഴികള്‍ കാണുമ്പോള്‍ പെട്ടെന്ന്‌ ബ്രയിക്ക്‌ ചെയ്ുയന്നത്‌ അപകടത്തിനിടയാവുകയാണ്‌. ചെറിയ കുഴികള്‍ ഉണ്ടായ സ്‌ഥലങ്ങളില്‍മഴ തുടങ്ങിയതോടെ വന്‍ കുഴികള്‍ ആണ്‌ രൂപപെട്ടത്‌.വാഹനങ്ങള്‍ കുഴില്‍ വീഴുമ്പോള്‍ നിയന്ത്രണം വിട്ട്‌ അപകടത്തില്‍പ്പെടുകയാണ്‌.നിരവധി അപകടങ്ങള്‍ നടക്കുകയും ഒട്ടേറെ പേരുടെ ജീവന്‍ പൊലിയുകയും ചെയ്‌ത റോഡാണ്‌ ഉരുവച്ചാല്‍ മട്ടന്നൂര്‍ റോഡ്‌.അപകടസൂചന നല്‍കുന്ന ബോര്‍ഡുപോലും വച്ചിട്ടില്ല.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW