Monday, November 19, 2018 Last Updated 36 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

മലബാറിന്‌ അനുയോജ്യം തിരുതയും കളാഞ്ചിയും കരിമീനും

uploads/news/2018/08/238612/2.jpg

കണ്ണൂര്‍: മലബാറില്‍ വന്‍തോതിലുള്ള മത്സ്യത്തിന്‌ വലിയ സാധ്യതയുണ്ടെന്നും അത്‌ ശാസ്‌ത്രീയമായി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ മുന്നോട്ട്‌ വരണമെന്നും ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബ്രാക്കിഷ്‌ വാട്ടര്‍ അക്വാകള്‍ച്ചര്‍ ഡയറക്‌ടര്‍ ഡോ.കെ.കെ.വിജയന്‍ പറഞ്ഞു. കേരള ഫിഷറീസ്‌ സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്‌) പയ്ന്നയൂരിലെ പ്രാദേശിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച മലബാറിലെ മത്സ്യകൃഷി- അവസരങ്ങളും സാദ്ധ്യതകളും എന്ന ഏകദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യ കൃഷിക്ക്‌ അനുയോജ്യമായ അനേകം ശുദ്ധജല തടാകങ്ങളും കുളങ്ങളും മലബാറിലുണ്ട്‌. ഉപ്പ്‌ കലര്‍ന്ന വെളളത്തില്‍ വളരുന്ന മത്സ്യങ്ങളെ കൃഷി ചെയ്യാന്‍ കഴിയുന്ന ഓരുജല സാന്നിധ്യവും ആവശ്യത്തിനുണ്ട്‌. നാടന്‍ ചെമ്മീന്‍ ഇനങ്ങളായ കാരയും നാരനും മലബാറിലെ കൃഷിക്ക്‌ അനുയോജ്യമാണ്‌. അതുപോലെ തിരുതയും കളാഞ്ചിയും പൂമീനും കരിമീനും മലബാരില്‍ വിജയകരമായി കൃഷി ചെയ്യാന്‍ കഴിയുമെന്ന്‌ ഡോ.വിജയന്‍ പറഞ്ഞു. ജലശ്രോതസ്സുകളില്‍ കൃഷിക്കായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്‌ മുന്‍പ്‌ ഓരോ ജലാശയത്തിന്റെയും മത്സ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി നിര്‍ണ്ണയിക്കണമെന്ന്‌ ഡോ.വിജയന്‍ പറഞ്ഞു.
ശില്‍പ്പശാല സി.കൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കുഫോസ്‌ ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൂവല്‍ മുഖ്യാതിഥിയായിരുന്നു. കുഫോസ്‌ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം മേധാവി ഡോ. ബി.മനോജ്‌കുമാര്‍ സ്വാഗതവും കുഫോസ്‌ ഗവേണിങ്ങ്‌ കൗണ്‍സില്‍ അംഗം ഡോ. എസ്‌.സുരേഷ്‌ കുമാര്‍ നന്ദിയും പറഞ്ഞു. കുഫോസിലെ ശാസ്‌ത്രജ്‌ഞരായ ഡോ.ദേവിക പിള്ള, ഡോ.ഡെയ്‌സി കാപ്പന്‍, ഡോ.കെ.ദിനേശ്‌ കുമാര്‍ എന്നിവര്‍ മത്സ്യകൃഷിയുടെ വിവിധ വശങ്ങളെ കുറിച്ച്‌ സംസാരിച്ചു.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW