Monday, July 22, 2019 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

പരിമിതികളില്‍ വീര്‍പ്പ്‌ മുട്ടി മട്ടന്നൂര്‍ ഇരിട്ടി അഗ്നിരക്ഷാ നിലയം കെ.പി.അനില്‍കുമാര്‍

uploads/news/2018/08/238611/1.jpg

മട്ടന്നൂര്‍: അപകടങ്ങള്‍ വരുമ്പോള്‍നിമിഷം കൊണ്ട്‌ കുതിച്ചെന്നുന്ന ഇരിട്ടി താലൂക്കിലെ രണ്ട്‌അഗ്നിശമന നിലയം പരിമിതികള്‍ കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്നു
ഇരിട്ടി, മട്ടന്നൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ ഉള്ള അഗ്നിശമന കേന്ദ്രത്തിനാണ്‌ ഈ ഗതികേട്‌ സ്വന്തമായി സ്‌ഥലം ഉണ്ടായിട്ടു ഇന്നും വാടക കെട്ടിടത്തില്‍ കഴിയുന്ന മട്ടന്നൂര്‍ ഫയര്‍സേ്‌റ്റഷനില്‍ഒന്നും തിരിയാന്‍ പോലും സ്‌ഥലമില്ലാതെ വീര്‍പ്പ്‌ മുട്ടി കഴിയുകയാണ്‌ ജീവനക്കാര്‍ മട്ടന്നൂര്‍ ഇരിക്കുര്‍ റോഡില്‍ വെളിയാംപറമ്പില്‍ സ്‌ഥിതി ചെയ്ുയന്ന ഫയര്‍സേ്‌റ്റഷന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിച്ച്‌ ഒരു ഷെഡിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഫയര്‍സേ്‌റ്റഷന്‍ ആവശ്യമായ വെള്ളം പോലും ഇവിടെ നിന്ന്‌ ലഭിക്കുന്നില്ല.ജീവനക്കാര്‍ക്ക്‌ നിന്ന്‌ തിരിയാന്‍ പോലും സൗകര്യമില്ലാത്ത ഓഫീസും ഈ ഷെഡില്‍ തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മട്ടന്നുര്‍ നഗരത്തില്‍ നിന്നും എകദേശം രണ്ടു കിലോമീറ്റര്‍ ഉള്ളിലാണ്‌ ഫയര്‍സ്‌റ്റേഷന്‍.
അപകടം സംഭവിച്ചാല്‍ നിലവിലെ റോഡിന്റെ വീതി കുറവ്‌ കാരണം ഫയര്‍ സര്‍വീസ്‌ എത്തി ചേരാനും ഏറെ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്‌.ഇതിന്‌ പരിഹാരം എന്ന നിലയിലാണ്‌ തലശ്ശേരി-മട്ടന്നൂര്‍ റോഡില്‍ കനാല്‍ പരിസരത്ത്‌ ഫയര്‍സേ്‌റ്റഷന്‍ നിര്‍മ്മിക്കാന്‍ സ്‌ഥലം അനുവദിച്ചത്‌.എന്നാല്‍ സ്‌ഥലം അനുവദിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും കെട്ടിടം പണിയുന്നതിന്റെ കാര്യത്തില്‍ ആദ്യന്തര വകുപ്പില്‍ നിന്നും ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല.
നിരവധിയായ പ്രശ്‌നങ്ങള്‍ക്ക്‌ നിത്യവും സാക്ഷിയാവേണ്ടി വരുന്ന മലയോര മേഖലയുടെ സിരാ കേന്ദ്രമായഇരിട്ടി അഗ്നിരക്ഷാ നിലയവും അതിലെ രക്ഷാ പ്രവര്‍ത്തകരും നേരിടുന്നത്‌ അനേകം പരിമിതികളാണ്‌. 2010 ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഇരിട്ടി നിലയം ഉദ്‌ഘാടനം ചെയ്യപ്പെട്ട്‌ എട്ട്‌ വര്‍ഷം തികയുമ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്‌ നിരവധി പ്രതിസന്ധികളാണ്‌.
ജീവനക്കാരുടെ കുറവും സൗകര്യപ്രദമായ കെട്ടിടത്തിന്റെ അഭാവവും തന്നെ അതില്‍ പ്രധാനം. നേരംപോക്ക്‌ റോഡിലെ പഴയ ഗവ. ആശുപത്രി കെട്ടിടത്തിലാണ്‌ നിലയം ഉദ്‌ഘാടനം മുതല്‍ പ്രവര്‍ത്തിച്ചുവരുന്നത്‌ . കാലപ്പഴക്കം മൂലം അപകടാവസ്‌ഥയിലാണ്‌ ഈ കെട്ടിടം . മുകളില്‍ ആസ്‌ബസ്‌റ്റോസ്‌ ഷീറ്റുകള്‍ പാകിയ കെട്ടിടം മഴക്കാലങ്ങളില്‍ ചോര്‍ന്നൊലിക്കുന്നതും വേനല്‍ക്കാലങ്ങളില്‍ കഠിനമായ ചൂടില്‍ ചുട്ടു പൊള്ളുന്നതും ഇവിടുത്തെ ജീവനക്കാര്‍ക്ക്‌ ചെറുതൊന്നുമല്ല പ്രയാസം സൃഷ്‌ടിക്കുന്നത്‌. നിലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന റോഡില്‍ നിന്നും മഴക്കാലമായാല്‍ ഒഴുകിവരുന്ന മഴവെള്ളം കുത്തിയൊലിച്ച്‌ മുറ്റം മുഴുവന്‍ ചെളിവെള്ളം തളം കെട്ടി നില്‍ക്കുന്നതും ഓഫീസനകത്തേക്ക്‌ കയറുന്നതും പതിവാണ്‌.
അഗ്നിരക്ഷാ നിലയം പ്രവര്‍ത്തിക്കുന്ന നേരംപോക്ക്‌ റോഡിന്റെ വീതിക്കുറവും വാഹന ബാഹുല്യവും ആണ്‌ മറ്റൊരു പ്രതിസന്ധി. ഒരു അപകടത്തിന്റെ ഫോണ്‍വിളി എത്തിയായാല്‍ ഈ റോഡില്‍ നിന്നും വാഹനം മെയിന്‍റോഡില്‍ എത്തിക്കുക എന്നത്‌ ഒരു സാഹസമാണ്‌.
സൗകര്യപ്രദമായ സ്‌ഥലവും കെട്ടിടവും ലഭ്യമാക്കുക എന്നതാണ്‌ ഇതിനു പ്രതിവിധി. പൊതുമരാമത്ത്‌ വകുപ്പിന്റെ അധീനതയില്‍ പയഞ്ചേരിയിലുള്ള 60 സെന്റ്‌ സ്‌ഥലം ഇതിനു അനുയോജ്യമാണെങ്കിലും ആദ്യം വിട്ടുതരാം എന്ന്‌ പറഞ്ഞെങ്കിലും പിന്നീട്‌ ഈസ്‌ഥലം വിട്ടുതരാന്‍ ആവില്ല എന്നാണ്‌ അവര്‍ അറിയിച്ചത്‌. നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും അധീനതയിലുള്ള ഇപ്പോള്‍ അഗ്നിരക്ഷാനിലയം പ്രവര്‍ത്തിക്കുന്ന കെട്ടിടം വിട്ടുകിട്ടാനുള്ള ശ്രമം നടത്തിയെങ്കിലും അതും നിരസിക്കപ്പെട്ടു. ഇതിനെല്ലാം പുറമെയാണ്‌ ഇരിട്ടി നിലയത്തില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്ത പ്രയാസങ്ങള്‍.
ഒരു സിംഗിള്‍ സേ്‌റ്റഷനില്‍ 24 ഫയര്‍മാന്‍ മാരും 4 ലീഡിങ്‌ ഫയര്‍മാന്‍ മാരും 7 ഡ്രൈവര്‍മാരും വേണ്ടിടത്ത്‌ ഇവിടെ അനുവദിക്കപ്പെട്ടിരിക്കുന്നത്‌ 12 ഫയര്‍മാന്‍ മാരും, 2 ലീഡിങ്‌ ഫയര്‍മാന്മാരും 3 ഡ്രൈവര്‍മാരും മാത്രമാണ്‌. രണ്ട്‌ സംസ്‌ഥാനങ്ങളുടെ അതി വിസ്‌തൃതമായ അതിര്‍ത്തി പ്രദേശത്തെ നിലയം എന്ന നിലയിലും, ഉരുള്‍പൊട്ടല്‍ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ , പഴശ്ശി അണക്കെട്ടും അതിന്റെ വിശാലമായ ജലാശയങ്ങള്‍, നിരവധി കാടുകളും വേനല്‍ക്കാലങ്ങളിലെ അഗ്‌നിബാധാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അതി സങ്കീര്‍ണ്ണമായ നിരവധി പ്രശ്‌നങ്ങളാണ്‌ നിത്യവും ഇരിട്ടി നിലയം അഭിമുഖീകരിക്കേണ്ടി വരുന്നത്‌.
രണ്ട്‌ ലീഡിങ്‌ ഫയര്‍മാന്‍മാര്‍ മാത്രം ഉള്ളതിനാല്‍ ഒരാള്‍ അവധിയെടുക്കുമ്പോള്‍ ഈ ചുമതല പലപ്പോഴും ഫയര്‍മാന്‍ ഏറ്റെടുക്കേണ്ടി വരുന്നു.
ഡ്രൈവര്‍മാരുടെ കുറവും ഇരിട്ടി നിലയം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്‌. ആംബുലന്‍സ്‌ അടക്കം നാലു വാഹനങ്ങള്‍ ഉള്ള നിലയത്തില്‍ 3 ഡ്രൈവര്‍മാര്‍ മാത്രമാണ്‌ ഉള്ളത്‌. അതിനാല്‍ തന്നെ ഒരു സമയത്തു ഒരു ഡ്രൈവര്‍ മാത്രമാണ്‌ ഡ്യൂട്ടിയില്‍ ഉണ്ടാവുക. ഇതിനാല്‍ ആംബുലന്‍സ്‌ സേവനം പലപ്പോഴും ലഭ്യമാക്കാന്‍ കഴിയാതെ വരുന്നു. എന്തുകൊണ്ടും ഏറെ പരിതാപകരമാണ്‌ ഇരിട്ടി അഗ്നി രക്ഷാ നിലയത്തിന്റെ അവസ്‌ഥ.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW