Friday, September 14, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

കനത്ത കാലവര്‍ഷം: ഒരേക്കറോളം സ്‌ഥലത്തെ പൂ കൃഷിനശിച്ചു

കൂത്തുപറമ്പ്‌: കനത്തു പെയ്‌ത കാലവര്‍ഷത്തില്‍ മാങ്ങാട്ടിടം വള്ളാനപ്പൊയിലിലെ ഒരേക്കറോളം സ്‌ഥലത്തെ പൂ കൃഷിനശിച്ചു. ഓണത്തിനൊ
രു മുറം പു പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇറക്കിയ കൃഷിയാണ്‌ നശിച്ചത്‌. കൂത്തുപറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹാ
യത്തോടെയാണ്‌ വെള്ളാനപ്പൊയിലിലെ സ്‌നേഹ കുടുംബശ്രി പ്രവര്‍ത്തകര്‍ പുകൃഷി ആരംഭിച്ചത്‌. വെള്ളാനപ്പൊയില്‍ സുബ്രഹ്‌മണ്യന്‍ കോവിലിന്‌ സമീപത്തെ ഒരേക്കറോളം തരിശ്‌ നിലത്താണ്‌ കൃഷി. കാടുപിടിച്ച്‌ കിടന്നിരുന്ന സ്‌ഥലം വൃത്തിയാക്കിയാണ്‌ കൃഷിയിറക്കിയത്‌. ഗുണ്ടല്‍പേട്ടില്‍ നിന്ന്‌ എത്തി
ച്ച പ്രത്യേക ഇനത്തില്‍പ്പെട്ട 1500 ഓളം മല്ലികയാണ്‌ കൃഷി ചെയ്‌തിരുന്നത്‌. കുടുംബശ്രീപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ തുടര്‍ന്ന്‌ നല്ല നിലയില്‍ ചെടികള്‍ വളര്‍ന്നുവന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പെയ്‌ത കനത്ത മഴ പൂകൃഷിയുടെ വില്ലനാവുകയായിരുന്നു. മഴയത്ത്‌ കൃഷിയിടത്തില്‍ വെള്ളം കെട്ടി നിന്നതാണ്‌ പൂകൃഷി നശിക്കാനിടയായത്‌. കീടബാധയെ തുടര്‍ന്ന്‌ തണ്ടുകള്‍ ക
രിഞ്ഞതോടെ ചെടികള്‍ നശിച്ചു. വിത്തും വളവും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം രൂപയാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിക്ക്‌ വേണ്ടി ചിലവാക്കിയിരു
ന്നത്‌. വന്‍ നഷ്‌ടമാണ്‌ ഉണ്ടായിട്ടുള്ളതെന്ന്‌ കുടുംബശ്രി പ്രവര്‍ത്ത
കര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW