Friday, September 14, 2018 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

മുപ്പത്‌ വര്‍ഷമായിട്ടും അക്വസിഷന്‍ നടപടികള്‍ പൂര്‍ത്തിയായില്ല;അപകട ഭീഷണിയിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയില്ല

തലശേരി: 1988ല്‍ തലശ്ശേരി നഗരസഭ വികസനാവിശ്യങ്ങള്‍ക്കായി അക്വയര്‍ ചെയ്‌ത കെട്ടിടങ്ങള്‍ ചിലത്‌കാലപഴക്കത്തില്‍ അപകടാവസ്‌ഥയിലായിട്ടും പൊളിച്ചുനീക്കാന്‍ അതികൃതര്‍ തയ്യാറായിട്ടിലെ തലശ്ശേരി പഴയ ബസ്‌ സ്‌റ്റാന്റ്‌ ജൂബിലി ഷോപ്പിംങ്ങ്‌ കോംപ്ലക്‌സ് പണിയുന്നതിന്റെ ഭാഗമായി നഗരസഭ അക്വയര്‍ ചെയ്‌ത പനങ്കാവ്‌ ലൈനില്‍ ഉള്ള പത്തോളം കെട്ടിടങ്ങളില്‍ ചിലതാണ്‌ കാലപഴക്കത്തില്‍ അപകടാവസ്‌ഥയിലായത്‌.ഉദ്യേശം മുക്കാല്‍ നൂറ്റാണ്ടോളം പഴക്ക മുള്ളവയാണ്‌ ഈ ലൈനില്‍ ഉള്ള മിക്ക കെട്ടിടങ്ങളും നഗരസഭ സ്‌ഥലം അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ കൈവശാവകാശം ഉണ്ടായിരുന്ന കെട്ടിട ഉടമകള്‍ പലരും കെട്ടിടം വില്‍ക്കുകയായിരുന്നു. അക്വസിഷന്‍ തീരുമാനം നഗരസഭ കൈക്കൊണ്ടതോടെ കെട്ടിടങ്ങളില്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക്‌ പുതുതായി നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പുനരധിവാസ പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി ഈ കെട്ടിടങ്ങളില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക്‌ മാത്രമേ പുനരധിവാസം പാക്കേജ്‌ വഴി സാധ്യമാവുകയുള്ളൂ എന്നാല്‍ സ്‌ഥിരമായി കെട്ടിടാവകാശം ഉണ്ടായിരുന്നവര്‍ അത്‌ മറ്റുള്ളവര്‍ക്ക്‌ വില്‍പ്പന നടത്തിയതോടെ പുനരധിവാസ പാക്കേജ്‌ എന്ന നഗരസഭയുടെ ലക്ഷ്യം വീണ്ടും അട്ടിമറിക്കപ്പെടുകയായിരുന്നു.ഇതെ തുടര്‍ന്ന്‌ പിന്നീട്‌ അധികാരത്തിലെത്തിയ നഗര ഭരണസമിതിക്ക്‌ അക്വയര്‍ ചെയ്യത പുതിയ കെട്ടിടം പണിയുക എന്നത്‌ എളുപ്പ മല്ലാതായിതീര്‍ന്നു.
ഇതിനാല്‍ മുപ്പത്‌ വര്‍ഷം മുമ്പ്‌ അക്വയര്‍ ചെയ്‌ത കെട്ടിടങ്ങള്‍ അതെ പോലെ നിലനില്‍ക്കുകയും ചെയ്യുന്നു എന്നാല്‍ കാലപഴക്കത്തില്‍ പല കെട്ടിടങളുടെയും ചുവരുകള്‍ക്ക്‌ അപകടകരമാവിധം വിള്ളലുകള്‍ ഉണ്ടായിട്ടും അവയെല്ലാം ചെറിയ അറ്റകുറ്റപണികള്‍ നടത്തിയും പസേ്‌റ്റാ പാരീസ്‌ ഉപയോഗിച്ചു മറ്റും പുറംമാേഡി മിനുക്കി വെച്ചിരിക്കുയുമാണ്‌ ഈ കെട്ടിടങ്ങളുടെ ഉള്‍ഭാഗത്താണ്‌ നഗരത്തില്‍ എത്തുന്ന യാത്രിക്കരുടെ പ്രധാന ബസ്സ്‌ കാത്ത്‌ നില്‍പ്പ്‌ കേന്ദ്രം പുതിയ ബസ്സ്‌സ്റ്റാന്റിലേക്ക്‌ പേകേണ്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അപകടകരമായ കെട്ടിടങ്ങള്‍ നില്‍ക്കുന്ന്‌ ഇതെ സ്‌ഥലത്താണ്‌ ബസ്സുകള്‍ക്കായി കാത്തു നില്‍ക്കുന്നത്‌.നഗരസഭയുടെ പുതിയ കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം പനങ്കാവ്‌ ലൈനില്‍ പുതിയ കെട്ടിടങ്ങള്‍ നഗരസഭ നിര്‍മ്മിക്കുന്നതിനും സാങ്കേതികമായ തടസ്സങ്ങള്‍ ഉള്ളതായും ചൂണ്ടി കാണിക്കപ്പെട്ടന്നുണ്ട്‌. പക്ഷേ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഗൗരവമായ ഇടപെടല്‍ ഇത്‌ സംബന്ധിച്ച്‌ ഉണ്ടായില്ലെങ്കില്‍ വന്‍ അപകടത്തെ ക്ഷണിച്ചു വരുത്തല്‍ ആയിരിക്കുമെന്നും ഇവിടത്തുകാര്‍ പറയുന്നു.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW