Friday, September 14, 2018 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

അധ്യാപിക വീട്ടുകിണറ്റില്‍ മരിച്ച സംഭവം: മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കും

ഇരിട്ടി: അധ്യാപികയെ ദുരൂഹ നിലയില്‍വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‌ പിന്നിലെ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും പൊലീസ്‌ മേധാവികള്‍ക്കും പരാതി നല്‍കാന്‍ ചരളില്‍ ചേര്‍ന്ന സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്‌ച രാത്രി 2 മണിക്കാണ്‌ കരിക്കോട്ടക്കരി സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപിക എം പി മേരി ( ലാലി-42) യെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍താവ്‌ പാംപ്ലാനിയില്‍ സാബുവിനെ പൊലീസ്‌ ചോദ്യം ചെയ്‌തുവെങ്കിലും തുടര്‍നടപടികളുണ്ടാവാത്തതിനെ തുടര്‍ന്നാണ്‌ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കമുണ്ടായത്‌
ആത്മഹത്യ ചെയേ്േണ്ടുന്ന സാഹചര്യം മേരി ടീച്ചറെ സംബന്ധിച്ചില്ലാത്തതിനാല്‍ അസമയത്തുണ്ടായ അകാല മരണത്തില്‍ സംശയുണ്ടെന്ന്‌ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ രാഷ്ര്‌ടീയ പാര്‍ടി പ്രതിനിധികളും ജനപ്രതിനിധികളും പറഞ്ഞു. . ദുരൂഹത നീക്കാന്‍ സമഗ്ര അനേ്വഷണം സമയബന്ധിതമായി നടത്തണം. യോഗം മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ചാക്കോ ഉദ്‌ഘാടനം ചെയ്‌തു.ഐസക്‌ ജോസഫ്‌ അധ്യക്ഷനായി. കെ ജെ സജീവന്‍, ഒ ടി അപ്പച്ചന്‍, കെ പി ബാബു, വി ജി വാസുദേവന്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി: ജോസഫ്‌ പുളിച്ചമാക്കല്‍ (ചെയര്‍മാന്‍), ഒ.എ അബ്രഹാം (വൈസ്‌ ചെയര്‍മാന്‍) കെ ജെ സജീവന്‍ (കണ്‍വീനര്‍), ജിമ്മി കൂറ്റനാല്‍ (ജോ. കണ്‍വീനര്‍).

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW