Wednesday, November 14, 2018 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

പ്രതികളെ അറസ്‌റ്റ് ചെയ്യണം: പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി

തലശേരി: സി.പി.എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ ആര്‍എസ്‌എസുകാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന്‌ സിപിഎം തലശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിന്‌ പിന്നിലെ ഗൂഢാലോചന അനേ്വഷിക്കാനും 2016ലെ വധോദ്യമകേസ്‌ പുനരനേ്വഷിക്കാനും പുതുച്ചേരി പൊലീസ്‌ തയാറാകണം. കൊലപാതകം നടന്ന്‌ മൂന്ന്‌ മാസമാകാറായിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിന്‌ മുന്നിലെത്തിക്കാന്‍ പൊലീസിന്‌ സാധിച്ചിട്ടില്ല. അനേ്വഷണം മന്ദഗതിയിലാണ്‌ നീങ്ങുന്നത്‌.
മൂന്ന്‌ പ്രതികള്‍ ആഴ്‌ചകളോളം മാഹിക്ക്‌ സമീപത്തെ സ്‌ഥലത്ത്‌ താമസിക്കുന്നതായി സൂചനലഭിച്ചിട്ടും റെയ്‌ഡ് നടത്തി പ്രതികളെ പിടിക്കാന്‍ പൊലീസ്‌ തയാറാകാത്തത്‌ കേസ്‌ അട്ടിമറിക്കപ്പെടുകയാണോ എന്ന ആശങ്ക ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്‌. മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്‌ മുന്നിലെത്തിക്കുമെന്നും 2016ലെ വധോദ്യമകേസ്‌ പുനരനേ്വഷിക്കുമെന്നും കൊലപാതകം നടന്ന ഉടന്‍ മാഹിയിലെത്തിയ പുതുച്ചേരി ഡിജിപിയും എസ്‌എസ്‌പിയും ഉറപ്പു നല്‍കിയതാണ്‌. അത്‌ നടപ്പാക്കാനുള്ള ബാധ്യത പുതുച്ചേരി ആഭ്യന്തരവകുപ്പിനുണ്ട്‌.
മയ്യഴി നഗരസഭ മുന്‍ കൗണ്‍സിലറും സിപിഐ എമ്മിന്റെ പള്ളൂരിലെ പ്രധാന നേതാവുമാണ്‌ കൊല്ലപ്പെട്ട ബാബു. സമാനതയില്ലാത്ത അങ്ങേയറ്റം പൈശാചികമായ കൊലപാതകമാണ്‌ മെയ്‌ ഏഴിന്‌ രാത്രി പള്ളൂരില്‍ നടന്നത്‌. ബാഹ്യഇടപെടലിനും സമ്മര്‍ദത്തിനും വഴങ്ങി കേസ്‌ അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നത്‌ ജനരോഷം ആളിക്കത്തിക്കാനേ ഇടയാക്കൂ. അനേ്വഷണം ഊര്‍ജിതമാക്കി മുഴുവന്‍ പ്രതികളെയും നിയമത്തിന്‌ മുന്നിലെത്തിക്കാന്‍ തയാറായില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന്‌ ഏരിയസെക്രട്ടറി എം സി പവിത്രന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW