Wednesday, November 21, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.57 AM

ഓണത്തിനു മുമ്പേ ഒരു മുറം പച്ചക്കറി: നൂറുമേനി വിളവുമായി സദാനന്ദപുരം സ്‌കൂള്‍

uploads/news/2018/08/238449/2.jpg

കൊട്ടാരക്കര: തുടര്‍ച്ചയായി നാലുതവണ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ നൂറു
മേനി കൊയ്‌തു വിജയകിരീടം ചൂടിയ സദാനന്ദപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ഷിക
മേഖലയിലും നൂറുമേനി കൊയ്‌തു മാതൃകയാവുന്നു. അവധിക്കാലത്തു മണ്ണിനെ പൊന്നാക്കി കൃഷി ചെയ്‌ത കാര്‍ഷിക വിഭവങ്ങളുടെ വിളവെടുപ്പു മഹോല്‍സവം സ്‌കൂളില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്നു.
സദാനന്ദപുരം കൃഷി വിജ്‌ഞാനകേന്ദ്രം, വെട്ടിക്കവല കൃഷിഭവന്‍, വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക സഹായത്തോടെയാണ്‌ സ്‌കൂളിലെ കുട്ടികര്‍ഷകര്‍ കൃഷിയിറക്കിയത്‌.
തരിശായി കിടന്ന ഒരേക്കറോളം വരുന്ന കൃഷിഭൂമിയില്‍ കിഴങ്ങുവര്‍ഗങ്ങളായ ചേന,കാച്ചില്‍, ചേമ്പ്‌, ഇഞ്ചി, ചീനി, മഞ്ഞള്‍എന്നിവയും പച്ചക്കറിയിനങ്ങളായ പയര്‍, തക്കാളി, വെണ്ട, വഴുതനങ്ങ, പച്ചമുളക്‌, ചീര, പടവലം,വെള്ളരി, കോവല്‍, ചുരക്ക എന്നിവയാണ്‌ കൃഷി ചെയ്‌തത്‌.
ഇതില്‍ പയര്‍, വെണ്ട, വഴുതനങ്ങ, തക്കാളി, ചുരക്ക എന്നിവയാണ്‌ ഒന്നാംഘട്ട വിളവെടുപ്പില്‍ ഉള്‍പ്പെട്ടത്‌. ഇവയെല്ലാം പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.വിളവെടുപ്പ്‌ മഹോല്‍സവം വെട്ടിക്കവല കൃഷി ഓഫീസര്‍ നസിയ ഷെറീഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഹെഡ്‌മാസ്‌റ്റര്‍ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ഐ. റോസമ്മ, പി.ടി.ഐ. പ്രസിഡന്റ്‌ ഷാജി ചെമ്പകശേരി, സാബുജോണ്‍, ബി. മോഹന്‍ലാല്‍, സ്‌റ്റാഫ്‌ സെക്രട്ടറി ബി. സുരാജ്‌, കെ.ഒ. രാജുക്കുട്ടി, അനില്‍കുമാര്‍,
ചന്ദ്രഭാനു, ലക്ഷ്‌മിദേവി എന്നിവര്‍ പ്രസംഗിച്ചു. വിളവെടുത്ത കാര്‍ഷികവിഭവങ്ങളുടെ പ്രദര്‍ശനവും കുട്ടികര്‍ഷകരെ ആദരിക്കലും നടന്നു.

Ads by Google
Advertisement
Friday 03 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW