Friday, September 14, 2018 Last Updated 58 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.57 AM

ഭവനനിര്‍മാണം: രണ്ടാംഘട്ട പദ്ധതി ഉദ്‌ഘാടനം ചെയ്‌തു

uploads/news/2018/08/238448/1.jpg

ഓയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭവന നിര്‍മാണം പദ്ധതി(ലൈഫ്‌)യുടെ രണ്ടാംഘട്ടം റവന്യു-ഭവന നിര്‍മാണവകുപ്പ്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു.
ലൈഫ്‌ പദ്ധതിയിലെ ഒന്നാംഘട്ടം വീടുകള്‍ പൂര്‍ത്തീകരിക്കാത്തത്‌ ഈ മാസം തന്നെ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ കേരളത്തിലുണ്ടെന്നും അടുത്തവര്‍ഷം പതിനായിരം വീട്‌ പൂര്‍ത്തീകരിച്ച്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. അരുണാദേവി, ജില്ലാ പഞ്ചായത്തംഗം ഗിരിജകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയേല്‍, വെളിനല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ നൗഷാദ്‌, ബ്ലോക്ക്‌ മെമ്പര്‍ എസ്‌.എസ്‌. ശരത്‌, വെളിനല്ലൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജി. സനില്‍, ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌. നൗഷാദ്‌, വാര്‍ഡ്‌ മെമ്പര്‍ ബി. രേഖ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 03 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW