Saturday, November 17, 2018 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.57 AM

പുതുജീവന്‍ തേടി ക്വിറ്റ്‌കോസ്‌; അവസരങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ കെല്‍

കൊല്ലം: ജില്ലയുടെ പ്രധാന വ്യവസായ മേഖലയായ ഉമയനല്ലൂര്‍ സിഡ്‌കോ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിലും കുണ്ടറ കെല്ലിലും പ്രതീക്ഷകളുടെ വഴിതുറന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌ എം.സി ദത്തന്റെയും സന്ദര്‍ശനം. പ്രതിസന്ധി നേരിട്ടിരുന്ന പൊതുമേഖലാ സ്‌ഥാപനമായ ക്വിറ്റ്‌കോസിന്‌ ആവശ്യമായ പ്രവര്‍ത്തന മൂലധനവും പുതുതലമുറ സാങ്കേതിക വിദ്യയും ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ്‌ സന്ദര്‍ശനത്തില്‍ പ്രധാനമായും ഉയര്‍ന്നത്‌.
സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു ലെയ്‌ത്ത് മെഷീനുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്‌ഥാപനമെന്ന പരിമിതിയില്‍ നിന്നു ക്വിറ്റ്‌കോസ്‌ മാറണമെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്വിറ്റ്‌കോസിന്‌ 10 ലക്ഷം രൂപ അനുവദിക്കും. സി.എന്‍.സി മെഷീനുകളിലേക്കും പ്രിസിഷന്‍ മെഷീനുകളിലേക്കുമുള്ള മാറ്റത്തിലൂടെ മാത്രമേ സ്‌ഥാപനത്തിന്‌ നിലനില്‍ക്കാനാകുകയുള്ളൂ എന്ന്‌ മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌ എം.സി. ദത്തന്‍ വിലയിരുത്തി.
റെയില്‍വേയിലെ സാങ്കേതിക മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മിച്ച്‌ നല്‍കാന്‍ കഴിയുന്ന സംവിധാനമൊരുക്കാന്‍ കെല്ലിന്‌ കഴിയണം. കെല്‍ ചെയര്‍മാന്‍ അഡ്വ. വര്‍ക്കല ബി. രവികുമാര്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ കേണല്‍ ഷാജി എം. വര്‍ണ്മീസ്‌,സിഡ്‌കോ എം.ഡി കെ.ബി. ജയകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ്‌. ശിവകുമാര്‍, ക്വിറ്റ്‌കോസ്‌ കണ്‍സള്‍ട്ടന്റ്‌ അജിത്ത്‌കുമാര്‍,ജില്ലാ പഞ്ചായത്തംഗം എസ്‌. ഫത്തഹുദ്ദീന്‍, തൃക്കോവില്‍വട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലോചന, ബ്ലോക്ക്‌ പഞ്ചായത്തംഗം അമ്പിളി ബാബു, ഫിഷറീസ്‌ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി റോയി ടോംലാല്‍, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളായ എന്‍. സന്തോഷ്‌, ആര്‍. പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 03 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW