Monday, November 19, 2018 Last Updated 39 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.57 AM

മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; അച്ചന്‍കോവില്‍ പാതയില്‍ ദുരിതയാത്ര

പത്തനാപുരം: അന്തര്‍സംസ്‌ഥാന പാതയായ അച്ചന്‍കോവില്‍ റോഡ്‌ തകര്‍ന്നു തരിപ്പണമായിട്ടും അധിക്യതര്‍ക്ക്‌ അനക്കമില്ല. അലിമുക്ക്‌ മുതല്‍ അച്ചന്‍കോവില്‍ വരെയുളള 40 കിലോമീറ്റര്‍ റോഡാണ്‌ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്‌.
അറ്റകുറ്റപ്പണികള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ചതായി വനം മന്ത്രി കെ.രാജു പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ നടപടിയായില്ല. ശബരിമല തീര്‍ഥാടകരടക്കം ആയിരങ്ങളാണ്‌ ഇടത്താവളമായ അച്ചന്‍കോവില്‍ ക്ഷേത്രത്തിലും മറ്റും പോകാനായി ഈ പാതയെ ആശ്രയിക്കുന്നത്‌.
വനംവകുപ്പും ഫാമിംങ്ങ്‌ കോര്‍പ്പറേഷനും സംയുക്‌തമായാണ്‌ റോഡ്‌ നിര്‍മിച്ചത്‌. തൊടീകണ്ടം, കോട്ടക്കയം, ചെരുപ്പിട്ട കാവ്‌, കൂട്ടുമുക്ക്‌, മുള്ളുമല, ചെമ്പനരുവി ഭാഗങ്ങളാണ്‌ കാല്‍നടയാത്ര പോലും ദുസഹമായ രീതിയില്‍ തകര്‍ന്നത്‌.
റോഡിന്‌ ഓടയില്ലാത്തതിനാല്‍ ശക്‌തമായ മഴയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്‌ അപകടങ്ങള്‍ക്കു കാരണമാകുന്നു.
നാട്ടുകാര്‍ കല്ലുകള്‍ അടുക്കിയാണ്‌ നിലവില്‍ വാഹനഗതാഗതം സാധ്യമാക്കുന്നത്‌. റോഡിന്റെ തകര്‍ച്ചമൂലം ആകെയുള്ള ബസ്‌ സര്‍വീസ്‌ മിക്ക ദിവസങ്ങളിലും മുടങ്ങുന്നു.ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ തകര്‍ന്ന റോഡിലൂടെ കിലോമീറ്റര്‍ സഞ്ചരിച്ചു പുനലൂരോ പത്തനാപുരത്തോ എത്തിക്കണം.
സമയത്തു ചികിത്സ ലഭിക്കാത്തതിനാല്‍ രോഗികള്‍ മരണപ്പെടുന്നതും പതിവാണ്‌. പാതയുടെ തകര്‍ച്ചമൂലം ഭൂരിഭാഗം യാത്രക്കാരും തെങ്കാശി വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണു നിലവില്‍ അച്ചന്‍കോവിലില്‍ എത്തുന്നത്‌.

Ads by Google
Advertisement
Friday 03 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW