Saturday, November 17, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.32 AM

കാസര്‍ഗോഡ്‌ കാറഡുക്ക പഞ്ചായത്ത്‌: ബി.ജെ.പിക്ക്‌ ഭരണം നഷ്‌ടമായി

uploads/news/2018/08/238422/1.jpg

കാസര്‍ഗോഡ്‌: എറെ വര്‍ഷമായി ബി.ജെ.പി ഭരിച്ചു കൊണ്ടിരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക്‌ ഭരണം നഷ്‌ടമായി. എല്‍.ഡി.എഫ്‌ കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ്‌ പിന്തുണയോടെ പാസായി. സിപിഎമ്മിലെ എ വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി സ്വപ്‌നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്‌ക്ക് ശേഷം വോട്ടിനിട്ടു. വികസനമുരടിപ്പ്‌ ആരോപിച്ചായിരുന്നു അവിശ്വാസം കൊണ്ടുവന്നത്‌.
ബിജെപി ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തിന്‌ യു.ഡി.എഫ്‌ അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന്‌ അനുകൂലമായി എട്ടു വോട്ട്‌ ലഭിച്ചു. സിപിഎം-4 സിപിഎം സ്വതന്ത്ര-1, യുഡിഎഫ്‌-2, കോണ്‍ഗ്രസ്‌ സ്വന്തന്ത്ര്യന്‍-1 എന്നിവരാണ്‌ അനുകൂലിച്ചത്‌. ഏഴ്‌ ബിജെപി അംഗങ്ങളാണ്‌ അവിശ്വാസപ്രമേയത്തെ എതിര്‍ത്തത്‌. ഇതോടെ പതിനെട്ട്‌ വര്‍ഷത്തെ ബിജെപി ഭരണത്തിന്‌ അന്ത്യമായി. വികസനമില്ലായ്‌മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിന്‌ വരണാധികാരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ബി ബാലകൃഷ്‌ണയാണ്‌ നേതൃത്വം നല്‍കിയത്‌.
എന്നാല്‍ കോമാലി സഖ്യം അവിശുദ്ധകൂട്ടുകെട്ടിലൂടെയാണ്‌ ബിജെപി ഭരണം കൈയ്ായളുന്ന കാറഡുക്ക ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജി.സ്വപ്‌നയെ അവിശ്വാസത്തിലൂടെ പുറത്താക്കിയതെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ അഡ്വ.കെ.ശ്രീകാന്ത്‌ ആരോപിച്ചു. ജനാധിപത്യവിരുദ്ധവും അധാര്‍മികവുമായ താല്‍ക്കാലിക വിജയം മാത്രമാണ്‌ ഇതെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു. ക്രിയാത്മകമായിട്ടുള്ള ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ എല്‍ഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല.
സ്വന്തം മുന്നണിയിലെ പല അംഗങ്ങളുടെയും മനസാക്ഷിക്ക്‌ വിരുദ്ധമായി മുന്നണി നേതാക്കന്‍മാരുടെ ഭീഷണിയും പ്രലേഭനങ്ങളും കൊണ്ടാണ്‌ അവിശ്വാസത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്യിച്ചത്‌. പണവും അധികാരദുര്‍വിനിയോഗവും വഴിയാണ്‌ ബിജെപിയെ അധികാരത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നത്‌. ഈ അവിശുദ്ധകൂട്ടുകെട്ട്‌ ജില്ലയില്‍ വ്യാപകമാകുന്നു. ജനഹിതത്തിനെതിരായി അധികാരം പങ്കിടുക എന്ന ലക്ഷ്യം മാത്രമാണ്‌ ഈ കൂട്ടുകെട്ടിനുള്ളത്‌. ബിജെപിയെ അധികാരത്തില്‍ നിന്ന പുറത്താക്കി അധികാരം പങ്കിടുക എന്നത്‌ മാത്രമാണ്‌ ഇരുകൂട്ടരുടെയും ലക്ഷ്യമെന്ന്‌ ബിജെപി ആരോപിച്ചു.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരായ പെര്‍ളയിലെ ജബ്ബാര്‍, അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്‌ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകരെ മാരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സിപിഎമ്മിനനുകൂലമായി വോട്ട്‌ ചെയ്യുന്നതിനു മുമ്പേ ഈ മുഖങ്ങളെങ്കിലും യുഡിഎഫ്‌ അംഗങ്ങള്‍ ഓര്‍ക്കണമായിരിന്നു. ഈ അവസരവാദ കൂട്ടുകെട്ടിന്റെ വഞ്ചന അണികള്‍ തിരിച്ചറിയണമെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു. ഈ കോമാലി സഖ്യത്തിനെതിരെ ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ ബിജെപി നേതൃത്വം അറിയിച്ചു.

Ads by Google
Advertisement
Friday 03 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW